മുത്തശ്ശി ആയ സന്തോഷം പങ്കുവെച്ച് താരാ കല്യാൺ..ദൈവത്തിന് നന്ദി: ചെറുമക്കൾക്കൊപ്പമുള്ള ചിത്രവുമായി നടി താരാ കല്യാൺ

[GTranslate]

നർത്തകിയും അഭിനയത്രിയുമായ താരാ കല്യാൺ മലയാളി പ്രേക്ഷകർക്ക് വളരെ കാലമായി സുപരിചിതയാണ്. താരാ കല്യാണിന്റെ മകളും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷിനെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. സൗഭാഗ്യയുടെയും അർജുൻ സോമശേഖരന്റെയും വിവാഹം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ ആഘോഷമാക്കിയ ഒന്നായിരുന്നു. കഴിഞ്ഞദിവസം ഇരുവർക്കും കുഞ്ഞുണ്ടായ

വിവരവും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പെൺ കുഞ്ഞാണ് ഇരുവർക്കും ഉണ്ടായിരിക്കുന്നത്. മകളുടെ പേര് വെളിപ്പെടുത്തികൊണ്ടുള്ള ചിത്രം സൗഭാഗ്യ ഇന്നലെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സുദർശന അർജുൻ ശേഖർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ സുദർശനയുടെ മുത്തശ്ശിയും നടിയുമായ താരാകല്യാൺ കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കുഞ്ഞിനെ

ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രമാണ് താരകല്യാൺ പങ്കുവച്ചിരിക്കുന്നത്. ദൈവത്തിനു നന്ദി അറിയിച്ചുകൊള്ളുന്നു എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധിപേർ ആശംസകൾ അറിയിച്ചു കൊണ്ട് കമന്റ് ബോക്സിലും എത്തിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ സൗഭാഗ്യ വെങ്കിടേഷും ഇൻസ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രസവ മുറിയിലേക്ക് കേറുന്നതിന്

മുമ്പുള്ള ഒരു വീഡിയോ ആണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. ‘ഒരുപാട് ചിന്തകൾ ഉടലെടുത്ത നിമിഷമായിരുന്നു അത്. ഞാൻ സന്തോഷവതിയായിരുന്നു, ആവേശഭരിതയായിരുന്നു, ഭയപ്പെട്ടിരുന്നു, നന്ദിയുള്ളവളായിരുന്നു. ഞാൻ അകത്ത് വളരെ സുന്ദരിയായ ഒരാളെ കാണാൻ പോയ നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. 2020 ഫെബ്രുവരി 19ന് ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

You might also like