മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ പഞ്ഞി പോലൊരു അപ്പം 😋👌

അരി അരക്കാതെ കാപ്പി കാച്ചാതെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • അരിപ്പൊടി – 2 കപ്പ്
  • ചോറ് – അര കപ്പ്
  • യീസ്റ്റ് – ഒരു സ്പൂൺ
  • പഞ്ചസാര – 3 സ്പൂൺ
  • തേങ്ങാ ചിരകിയത് – ഒരു കപ്പ്
  • വെള്ളം – ആവശ്യത്തിന്

ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായി അരിപ്പൊടിയിൽ അൽപ്പം വെള്ളം ചേർത്ത ശേഷം കട്ടകളില്ലാതെ ഇളക്കിവെക്കാം. മിക്സിജാറിൽ കലക്കി വെച്ചിയ്ക്കുന്ന മാവ് ഒഴിച്ച് കൊടുക്കാം. അതിലേക്ക് ചോറും യീസ്റ്റ്, പഞ്ചസാര എന്നിവ ചേർത്ത് അധികം വെള്ളമില്ലാതെ അരച്ചെടുക്കാം. ഈ മാവ് മൂടി മാറ്റിവെക്കാം. 8 മണിക്കൂർ കഴിഞ്ഞ ശേഷം തുറക്കുക.

ശേഷം ഒരു കപ്പ് തേങ്ങാ അൽപ്പം വെള്ളം ചേർത്ത് അരച്ചത് അതിലേക്ക് ചേർത്തു കൊടുക്കാം. ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും കൂടി ചേർത്ത് അൽപ്പം നേരം മൂടി മാറ്റിവെക്കാം. ശേഷം ഇളക്കാതെ മാവ് കോരിയൊഴിച്ചു അപ്പം ചുട്ടെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ട്ടപ്പെടും. vedio credit: Anu’s Kitchen Recipes in Malayalam

You might also like