Tasty Squid Roast recipe.!! മീൻ വിഭവങ്ങൾ ആൾക്കാർക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്. കൂന്തൽ വെച്ചിട്ട് പലതരത്തിലുള്ള റെസിപ്പീസ് തയ്യാറാക്കാറുണ്ട്, കൂന്തൽ റെസിപ്പികളിൽ ഏറ്റവും രുചികരം ഏതാണെന്ന് ചോദിച്ചാൽ റോസ്റ്റ് ചെയ്തെടുക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും, കൂന്തൽ എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്നും വളരെ വിശദമായി ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
വളരെ ശ്രദ്ധയോടെ വേണം കൂടുതൽ ക്ലീൻ ചെയ്യുന്നത് ഇതിൽ എന്തൊക്കെ ഭാഗം കളയണം ഏതൊക്കെ ഭാഗം ഉപയോഗിക്കണം എന്നൊക്കെ കറക്റ്റ് ആയിട്ട് ഈ വീഡിയോയിൽ പറയുന്നുണ്ട്. കുന്തൽ ആദ്യം വൃത്തി ആക്കി കഴിഞ്ഞതിനുശേഷം ഇത് വട്ടത്തിൽ അരിഞ്ഞെടുക്കുക, അതിനുശേഷം ഒരു ചീന ചട്ടി വച്ചു എണ്ണ ഒഴിച്ചു, അതിലേക്ക്വെ സവാള വെളുത്തുള്ളി, ഇഞ്ചി, ഇത്രയും ചേർത്ത് കുറച്ചു കറിവേപ്പില ചേർത്ത്
നന്നായി വഴറ്റി എടുക്കുക, അതിലേക്ക് തന്നെ മഞ്ഞൾപൊടിയും ചേർത്ത് മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, കുരുമുളകുപൊടി, ഇത്രയും ചേർത്ത് വീണ്ടും മസാല തയ്യാറാക്കി അതിലേക്ക് ചെറിയൊരു തക്കാളി അരിഞ്ഞതും ചേർത്ത് അടച്ചുവെച്ച് നല്ല പാകത്തിന് അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള കൂന്തൽ കൂടെ ചേർത്ത് വീണ്ടും അടച്ചുവെച്ച് വേകാൻ സമയം കൊടുക്കാം, കുറച്ചു വെള്ളം കൂടി സമയത്ത് ഒഴിച്ചു കൊടുക്കാം.
ശേഷം കറിവേപ്പിലയും വിതറി നല്ലപോലെ റോസ്റ്റ് ചെയ്തെടുക്കുക ഒട്ടും വെള്ളമില്ലാതെ വേണം ഇത് എടുക്കേണ്ടത് വളരെ രുചികരമായ ഈ വിഭവം എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും. ഊണ് കഴിക്കാൻ ഇത് മാത്രം മതി .തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Mia kitchen