ഒരു രക്ഷ ഇല്ലാ.!! മീൻ വാങ്ങുമ്പോൾ ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.!! പാത്രം കാലിയാകുന്ന വഴി അറിയില്ല; | Tasty Special Chicken Recipe

Tasty Special Chicken Recipe : മീൻ ഉപയോഗിച്ച് വ്യത്യസ്ത കറികളും മറ്റു വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പതിവായിരിക്കും. ഓരോ കറികളും തയ്യാറാക്കാനായി പ്രത്യേകം മീനുകൾ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും കൂടുതൽ രുചി ലഭിക്കാനായി ചെയ്യാവുന്ന കാര്യം. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രുചികരമായ മീൻ അച്ചാറിന്റെ റെസിപ്പിയെപ്പറ്റി അധികമാർക്കുംഅറിയുന്നുണ്ടാവില്ല. ഈ മീൻ അച്ചാർ ഒരിക്കൽ തയ്യാറാക്കി നോക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന അത്രയും രുചികരമാണ്. ചോറിനും കഞ്ഞിക്കുമൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സൈഡ് ഡിഷ് കൂടിയാണിത്.

ശരിയായ രീതിയിൽ തയ്യാറാക്കിയാൽ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാനും സാധിക്കും. വീട്ടിൽ അതിഥികൾ എത്തുമ്പോൾ വിളമ്പാൻ പറ്റുന്ന ഒരു സ്പെഷ്യൽ വിഭവമായും ഇത് ഉപയോഗിക്കാം. മസാലകളുടെ പ്രത്യേക രുചിയും മീനിന്റെ സ്വാദും ചേർന്ന ഈ അച്ചാർ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മീൻ അച്ചാർ തയ്യാറാക്കാനായി നല്ല ദശ കട്ടിയുള്ള മീനാണ് ഉപയോഗിക്കേണ്ടത്. അതായത് ട്യൂണ പോലുള്ള മീനുകൾ ഉപയോഗപ്പെടുത്തിയാണ് കൂടുതലായും അച്ചാറുകൾ തയ്യാറാക്കാറുള്ളത്. ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കി എടുത്ത മീൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവയ്ക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി ചില്ലി പൗഡർ, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ്

ചെയ്തെടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവെക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് എണ്ണയൊഴിച്ച് മീൻ കഷണങ്ങൾ വറുത്തെടുക്കുക. അടുത്തതായി അച്ചാറിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മീൻ വറുക്കാനായി ഉപയോഗിച്ച എണ്ണയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ അളവിൽ എണ്ണ എടുത്തു ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ വെളുത്തുള്ളി, ഇഞ്ചി എന്നിവ കൂടി ഇട്ട് വറുത്തു കോരി വറുത്തുവെച്ച

മീനിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. അതേ പാനിൽ കുറച്ച് കൂടി എണ്ണയൊഴിച്ച് ഒരുപിടി അളവിൽ കറിവേപ്പില കൂടി വറുത്തു കോരിയെടുക്കാം. ശേഷം രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി കായം ആവശ്യത്തിന് ഉപ്പ് എന്നിവ പാനിലിട്ട് ഒന്നു ചൂടാക്കിയ ശേഷം അച്ചാറിലേക്ക് ചേർത്തു കൊടുക്കുക. അവസാനമായി അച്ചാറിലേക്ക് ആവശ്യമായ വിനാഗിരി അടുപ്പത്തുവെച്ച് ഒന്ന് ചൂടാക്കി എടുത്ത് അതുകൂടി അച്ചാറിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ മീൻ അച്ചാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Special Chicken Recipe Credit : Fathimas Curry World

You might also like
Exit mobile version