നാടൻ മത്തൻ പുളികുത്തി കഴിച്ചിട്ടുണ്ടോ? 😋😋 ഒന്ന് തൊട്ടു സ്വാദ് നോക്കിയാൽ മുഴുവൻ കഴിച്ചു പോകും 👌👌

Whatsapp Stebin

മത്തങ്ങ കൊണ്ട് പഴയ കാലത്തെ ഒരു നാടൻ വിഭവമായ മത്തങ്ങാ പുളി കുത്തിയതാണ് തയ്യാറാക്കുന്നത്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതുപോലെതന്നെ വളരെ രുചികരമാണ് ചോറിന്റെ കൂടെ ഈ ഒരൊറ്റ കറി മതി ഊണു കഴിക്കാൻ. ഒരു കഷണം മത്തങ്ങ മാത്രം മതി ഈ കറി തയ്യാറാക്കാൻ വേറെ പച്ചക്കറിയുടെ ഒന്നും ആവശ്യമില്ല. ഒരു ദിവസം ഇത് നിങ്ങൾ കഴിച്ചാൽ എന്നും ഇതു മതി എന്ന് പറയും.വളരെ രുചികരമായ ഒരു കറിയാണ് രസത്തിന്റെ രൂപത്തിലും അല്ല, എന്നാൽ കുറുകിയ കറിയുടെ രൂപത്തിലും അല്ല,

മത്തങ്ങയുടെ ചെറിയൊരു മധുരവും അതുകൂടാതെ ചെറിയൊരു പുളിരസവും ഒക്കെ കൂടെ ചേർന്നിട്ട് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു മത്തങ്ങ പുളി കുത്തിയത്. ആവശ്യമുള്ള സാധനങ്ങൾമത്തങ്ങാ – 1/2 കിലോപച്ചമുളക് – 3 എണ്ണംഇഞ്ചി – 2 സ്പൂൺകറി വേപ്പില – 3 തണ്ട്ജീരകം – 1 സ്പൂൺപുളി പിഴിഞ്ഞത് – 1 ഗ്ലാസ്‌മഞ്ഞൾ പൊടി – 1/2 സ്പൂൺഉപ്പ് – 1 സ്പൂൺ തയ്യാറാക്കുന്ന വിധം മത്തങ്ങ തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് നന്നായി കഴുകി കുക്കറിലേക്ക് ഇട്ട് അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് മൂന്ന് വിസിൽ വരുന്ന വരെ വേവിച്ചെടുക്കുക.

വെന്ത ശേഷം ഒരു തവികൊണ്ട് ഉടച്ചെടുക്കുക, അതിനുശേഷം, പച്ചമുളക്, ജീരകം, കറിവേപ്പില, ഇഞ്ചി, എന്നിവ നന്നായിട്ട് ഇടിച്ചെടുക്കുക, ചതഞ്ഞ രൂപത്തിലാണ് ഇത് കിട്ടേണ്ടത് ഒരിക്കലും മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കരുത്.അതിനുശേഷം ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ, ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും ചേർത്ത്, അതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ജീരകം, ചേർത്ത് നന്നായി ഇതിനെ ഒന്ന് മൂപ്പിച്ചെടുക്കാം.

അതിനുശേഷം അതിലോട്ട് മഞ്ഞൾപൊടി ചേർത്ത് കൊടുക്കാം.ഇതെല്ലാം നന്നായിട്ട് മൂപ്പിച്ചതിനു ശേഷം ഇനി ചേർക്കേണ്ടത് പുളിവെള്ളമാണ്, പുളി ഒരു വെള്ളത്തിലിട്ട് കുതിർത്ത് പിഴിഞ്ഞെടുത്തത് ഒരു ഗ്ലാസ് ചേർത്തു കൊടുക്കാം. ഇതിന്റെ ഒപ്പം തന്നെ മത്തങ്ങ വേവിച്ച് ഉടച്ചതും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. വീണ്ടുമൊരു മൂന്നു മിനിറ്റ് കൂടി ഇത് തിളപ്പിച്ചെടുക്കാം.തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rajas Kingdom

You might also like