ഇറച്ചികറിയുടെ രുചിയിൽ ഉരുളകിഴങ്ങ് കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 അടിപൊളി ടേസ്റ്റാണേ 👌👌

  • ഉരുളകിഴങ്ങ് – 3 എണ്ണം
  • സവാള – 1 ഇടത്തരം
  • തക്കാളി – 1 എണ്ണം
  • ഇഞ്ചി ചതച്ചത് – 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
  • കറിവേപ്പില – ഒരു തണ്ട്
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
  • ഗരംമസാലപൊടി – 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

Tasty Potato Curry Recipe

ഒരു കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് ഇളകിയതിന് ശേഷം സവാള ചേർത്ത് വഴറ്റണം കുറച്ച് ഉപ്പും ചേർത്ത് വഴറ്റാം. ഇതിൽ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല പൊടി എന്നിവ ചേർത്ത് കൊടുക്കാം, പൊടികളുടെ പച്ചമണം മാറുന്നവരെ ചെറുതീയിൽ ഇളക്കണം. ഇതിൽ തക്കാളിയും ചേർത്ത് വഴറ്റാം. ഇതിൽ ഉരുകിഴങ്ങ് ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത്

ഒരു 2 വിസ്സിൽ വരുന്നത് വരെ വേവിക്കണം. ഒടുവിൽ ഇതിൽ മല്ലിയില ചേർത്ത് വിളമ്പാം. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like