
പഴം കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😍😍 സ്വാദിഷ്ഠമായ കറുത്ത ഹൽവ നിമിഷങ്ങൾക്കുള്ളിൽ റെഡി ആക്കാം 😋👌

കടയിൽ നിന്ന് വാങ്ങുന്ന കറുത്ത ഹലുവ പോലെ അതീവ രുചിയുള്ളതും ഹെൽത്തി ആയതുമായ ഹലുവ വെറും 20 മിനിറ്റിൽ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന വഴിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഒരുപാട് പഴുത്ത് പോയ ഏത് പഴവും മറ്റും നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യത്തിന് ഏത്തപ്പഴം എടുത്ത് ഒന്ന് ചെറുതായി നുറുക്കി എടുക്കുക. ഏത് അളവിൽ
വേണമെങ്കിലും ഏത്തപ്പഴം മുറിച്ചെടുക്കാവുന്നതാണ്. കാരണം ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുന്നതുകൊണ്ട് എങ്ങനെ വേണമെങ്കിലും ഏത്തപ്പഴം മുറിച്ചെടുക്കാം. മുറിച്ചെടുത്ത ശേഷം മിക്സിയുടെ മീഡിയം ജാറിലേക്ക് അരക്കപ്പ് തേങ്ങ പാൽ ഒഴിച്ച് ഇത് നന്നായി ഒന്ന് അരച്ച് എടുക്കാവുന്നതാണ്. കട്ടിയുള്ള തേങ്ങാപ്പാൽ വേണം ഇതിനായി ഉപയോഗിക്കുവാൻ. തേങ്ങാപ്പാലിനു പകരം പശുവിൻ പാലും
ഉപയോഗിക്കാവുന്നതാണ്. എന്നാൽ തേങ്ങാപ്പാൽ ഉപയോഗിക്കുമ്പോൾ നമ്മുടെ ഹൽവയ്ക്ക് ഒരു പ്രത്യേക രുചി ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് തേങ്ങാപ്പാൽ തന്നെ എടുക്കുന്നത്.കട്ട ഒന്നുമില്ലാതെ ഇത് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഒരു പാനിലേക്ക് കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് ഒന്ന് ചൂടാക്കി എടുക്കണം. അണ്ടിപ്പരിപ്പ് ബ്രൗൺ നിറം ആയി വരുന്നത് വരെ നോക്കേണ്ട കാര്യം ഒന്നുംതന്നെയില്ല.
ഒന്ന് ഇട്ട് ചൂടാക്കി എടുത്താൽ മാത്രം മതിയാകും. അണ്ടിപ്പരിപ്പ് ചൂടാക്കി എടുത്ത് ശേഷം അതേ നെയ്യിലേക്ക് തന്നെ അരച്ചുവെച്ചിരിക്കുന്ന പഴം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.ശേഷം ഇത് നന്നായി ഇളക്കി എടുക്കാം. കുറുകി വരുന്ന ഭാഗം വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. ബാക്കി കാണാൻ വീഡിയോ നോക്കൂ…credit : Cooking it Simple