കയ്‌പ്‌ ഇല്ലാതെ നാരങ്ങ അച്ചാർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു..😋😋 അടിപൊളി രുചിയുള്ള നാരങ്ങ അച്ചാർ.👌👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചെറുനാരങ്ങ അച്ചാറിന്റെ റെസിപ്പിയാണ്. ഒട്ടുമിക്ക ആളുകൾക്കും ചെറുനാരങ്ങ അച്ചാർ ഉണ്ടാക്കാൻ അറിയുന്നവർ ആയിരിക്കും. എന്നാൽ പലരും ചെറുനാരങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ കയ്പ്പ് ഉണ്ടാകാറുണ്ട്. അപ്പോൾ നമുക്ക് കയ്‌പ്‌ ഇല്ലാതെ നാരങ്ങ അച്ചാർ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

അതിനായി നമ്മൾ 20 പഴുത്ത ചെറുനാരങ്ങായാണ് ഇവിടെ എടുത്തിരിക്കുന്നത്. ഇത് നമുക്ക് ആവിയിൽ വേവിച്ചെടുത്തും അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ചെടുത്തും അച്ചാർ ഉണ്ടാക്കാവുന്നതാണ്. നമ്മൾ ഇവിടെ വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കുന്ന രീതിയാണ് ചെയ്യുന്നത്. അതിനായി ഒരു പാത്രത്തിൽ ചെറുനാരങ്ങ ഇട്ടശേഷം ഇതിലേക്കാവശ്യമായ (ചെറുനാരങ്ങ മുങ്ങി

കിടക്കുന്ന രീതിയിൽ) വെള്ളം ഒഴിച്ച് അടുപ്പത്തു 5 മിനിറ്റ് നല്ലപോലെ തിളപ്പിച്ചെടുക്കുക. ചൂടാറിയശേഷം നാരങ്ങ ആവശ്യാനുസരണം കഷ്ണങ്ങളാക്കി ഒരു ബൗളിലേക്കിടുക. എന്നിട്ട് ഇതിലേക്ക് ഉപ്പ് (1 1/2 tbsp) ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ചൂടായ ഒരു ചട്ടിയിലേക്ക് 1 tsp കടുക് ഇട്ട് പൊട്ടിക്കുക. അതിനുശേഷം ഇതിലേക്ക് 1 tsp ഉലുവ ചേർത്ത് വറുത്തെടുക്കുക.

എന്നിട്ട് ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. അടുത്തതായി ഒരു മൺചട്ടി അടുപ്പത്തുവെച്ചു ചൂടാക്കുക. എന്നിട്ട് അതിലേക്ക് 5 tbsp ഓയിൽ ഒഴിച്ച് നല്ലപോലെ ചൂടാക്കുക. ബാക്കി നാരങ്ങ അച്ചാറിന്റെ ചേരുവകളും പാചകരീതിയും വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Bismi Kitchen

You might also like