ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ ആകും 😋😋 എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ നാലുമണി പലഹാരം👌👌

Whatsapp Stebin
  • ഗോതമ്പുപൊടി
  • സവാള
  • ക്യാരറ്റ്
  • പച്ചമുളക്
  • യീസ്റ്റ്
  • ഉപ്പ്
  • കാബ്ബജ്
  • വെള്ളം
  • ഓയിൽ

ഗോതമ്പുപൊടി ഒരു ബൗളിൽ എടുക്കാം. സവാള, പച്ചമുളക്, ക്യാരറ്റ്, ക്യാബേജ് എല്ലാം ചെറുതായി അരിഞ്ഞെടുക്കാം. ആവശ്യത്തിന് യീസ്റ്റ്, ഉപ്പ് കൂടി ചേർത്ത് കുറേശ്ശേ വെള്ളം ഒഴിച്ച് മാവ് കലക്കിക്കിയെടുക്കാം. ഏകദേശം ഒരു കപ്പ് ഗോതമ്പുപൊടിക്ക് ഒരു കപ്പ് വെള്ളം ആവശ്യമായി വരും. ലൂസ് ആയ മാവ് ആണ് തയ്യാറാക്കേണ്ടത്. ശേഷം 15 മിനിറ്റ് മൂടി മാറ്റിവെക്കാം. എണ്ണ ചൂടായി വരുമ്പോൾ ഒരു ചെറിയ തവി അതിൽ വെച്ച് ചൂടാക്കി എടുക്കണം.

ശേഷം തവി പുറത്തെടുത്ത് അതിലേക്ക് മാവ് കോരിയൊഴിച്ച് എണ്ണയിൽ മുക്കിവെക്കാം. മാവ് പൊന്തിവന്ന് ഗോൾഡൻ കളർ ആവുമ്പോൾ തവിയിൽ നിന്നും വിട്ടുപോന്നിട്ടുണ്ടാവും. ശേഷം തിരിച്ചിട്ടും വേവിക്കാം.. നല്ലൊരു ഷേപ്പ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. നേരിട്ട് കോരിയൊഴിച്ചാലും കുഴപ്പമില്ല.. ഇങ്ങനെ ആവശ്യത്തിനുള്ളത് വറുത്ത് കോരിയെടുക്കാം. നാലുമണികട്ടനൊപ്പം നല്ല എരിവുള്ള കിടിലൻ സ്നാക്ക് തയ്യാർ. vedio credit: Amma Secret Recipes

Rate this post
You might also like