
ചെറുപയർ കറി ഇത്രെയും രുചിയോടെ നിങ്ങൾ കഴിച്ചു കാണില്ല 😋😋 തേങ്ങാ ചേർക്കാത്ത സൂപ്പർ ചെറുപയർ കറി 👌👌

ചെറുപയർ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ്. കറി വെച്ചും തോരൻ ഉണ്ടാക്കിയും പായസമായും നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് വളരെ നല്ലതാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. സാധാരണ തെറ്റിൽ നിന്നും വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.
- ചെറുപയർ – ഒരു കപ്പ്
- തക്കാളി – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- പച്ചമുളക് – 3 എണ്ണം
- സവാള – 1 എണ്ണം
- വറ്റൽമുളക് – 2 എണ്ണം
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു സ്പൂൺ
ഒരു കപ്പ് ചെറുപയർ കഴുകിയെടുക്കാം. ഇത് കുറഞ്ഞത് 4 മണിക്കൂറെങ്കിലും കുതിർത്തെടുക്കണം. ശേഷം കുക്കറിലേക്കിട്ട് മുങ്ങികിടക്കാൻ പാകത്തിന് മുകളിലായി വെള്ളം വെക്കാം. ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. അതിലേക്ക് ആവശ്യമായ ഒരു അരപ്പ് തയ്യാറക്കി എടുക്കണം. അതിനായി രണ്ട് വലിയ തക്കാളി, അൽപ്പം കറിവേപ്പില, പച്ചമുളക് എല്ലാം കൂടി മിക്സിയിൽ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം.
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. credit : Mums Daily