പഴുത്ത പഴം കൊണ്ട് 10 മിനിട്ടില്‍ പലഹാരം.!! ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ.. | Tasty Banana Snack Recipe

Tasty Banana Snack Recipe : എല്ലാ ദിവസവും കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ വ്യത്യസ്ത സ്നാക്കുകൾ ഉണ്ടാക്കി കൊടുക്കാൻ താല്പര്യ പെടുന്നവരായിരിക്കും മിക്ക അമ്മമാരും. എന്നാൽ അവയിൽ തന്നെ കൂടുതലായും ഹെൽത്തി ആയ റെസിപ്പികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി

ആദ്യം തന്നെ നേന്ത്രപ്പഴം ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ ഏതു പഴമാണോ വീട്ടിലുള്ളത് അത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യൊഴിച്ച് കൊടുക്കുക. ചെറുതായി അരിഞ്ഞുവച്ച പഴ കഷണങ്ങൾ അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റി ഒന്ന് വെന്തുടയുന്ന പരുവത്തിലേക്ക് ആക്കി എടുക്കുക. പഴത്തിന്റെ കൂട്ടിലേക്ക്

കാൽ കപ്പ് അളവിൽ റവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം കാൽ കപ്പ് അളവിൽ ചിരകിയ തേങ്ങ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തേങ്ങ ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ പാൽ ഒഴിച്ചു കൊടുക്കണം. പഴത്തിലേക്ക് പാലെല്ലാം നല്ലതുപോലെ ഇറങ്ങി സോഫ്റ്റ് ആയി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ കുറച്ച് പഞ്ചസാര കൂടി ആ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. പഞ്ചസാരയുടെ തരിയെല്ലാം പോയി പഴത്തിലേക്ക് ഇറങ്ങിപ്പിടിച്ചു

കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് ചൂടാറാനായി മാറ്റിവയ്ക്കാം. പഴത്തിന്റെ ചൂടാറി കഴിഞ്ഞാൽ അത് ചെറിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. തയ്യാറാക്കി വെച്ച പഴത്തിന്റെ ബോളുകൾ അതിലിട്ട് ഷാലോ ഫ്രൈ ചെയ്തെടുത്ത ശേഷം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Banana Snack Recipe credit : Recipes By Revathi

You might also like