സാന്ത്വനം വീട് തകർക്കാൻ വൻനീക്കവുമായി തമ്പി..ഹരിയെ കൂടെനിർത്താൻ അപർണയെ കൂട്ടുപിടിച്ചുള്ള തമ്പിയുടെ ശ്രമങ്ങൾ വിജയിക്കുന്നു….ശിവാജ്ഞലി പ്രണയത്തിന്റെ മറ നീങ്ങിത്തുടങ്ങി…ഇനി പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങൾ

മലയാളം ടെലിവിഷൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയാണ് സാന്ത്വനം. ടി ആർ പി റേറ്റിങ്ങിൽ ഒന്നാമതാണ് സാന്ത്വനത്തിന്റെ സ്ഥാനം. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. സീരിയലിന്റെ പുതിയ പ്രോമോ വിഡിയോയായണ് ഇപ്പോൾ ആരാധകരെ പലവിധ ആശങ്കകളിലേക്ക് നയിച്ചിരിക്കുന്നത്. ഹരിയെ തമ്പി സ്വാധീനിക്കാൻ ശ്രമിക്കുന്നതും അപ്പുവിന്റെ

സന്തോഷത്തെ ധൗർബല്യമാക്കി ഹരിയെ കൂടെനിർതത്താനുള്ള നീക്കവുമാണ് സാന്ത്വനം പ്രേക്ഷകരെ വിഷമിപ്പിച്ചിരിക്കുന്നത്. രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്ന തമ്പി പ്രേക്ഷകരെ തെല്ലൊന്നുമല്ല ശുണ്ഠി പിടിപ്പിച്ചിരിക്കുന്നത്. അപ്പുവിന് ഡ്രെസ്സും ആഭരങ്ങളും സമ്മാനിച്ച തമ്പി ഹരിയ്ക്കും സമ്മാനം കൈയിൽ കരുതിയിരുന്നു. എന്നാല്‍ തമ്പിയുടെ സ്‌നേഹപ്രകടനത്തില്‍ ഹരി ഒട്ടും തന്നെ സന്തുഷ്ടനല്ല. തനിക്കൊന്നും വേണ്ടെന്ന് പറയുന്ന ഹരിയെ അപ്പു ചൊടിപ്പിക്കുകയാണ്.

നീ ഇത് ഇട്ടില്ലെങ്കില്‍ എന്റെ ഡാഡിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞുകൊണ്ട് അപ്പു ഹരിയെ ഭ്രാന്തുപിടിപ്പിക്കുകയാണ്. ഹരിയുമായി അടുക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾ വിജയിക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്താണെങ്കിലും തമ്പിയുടെ ഗൂഢലക്ഷ്യത്തിൽ സാന്ത്വനം വീട് കടപുഴകിവീണേക്കാം എന്നുറപ്പാണ്. ഒരിടത്ത് ഹരിയെ തനിക്കൊപ്പം ചേർക്കാൻ തമ്പി ശ്രമിക്കുമ്പോൾ മറുവശത്ത് അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയത്തിന്റെ

മറ നീങ്ങിത്തുടങ്ങുകയാണ്. രണ്ടുപേരും തമ്മിലുള്ള ഒരു ഫോൺ സംഭാഷണമാണ് ഇന്നത്തെ പ്രൊമോയിൽ കാണിക്കുന്നത്. എനിക്ക് കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ അങ്ങോട്ട് വന്നു കൊള്ളാം എന്നാണ് ശിവന്‍ അഞ്ജുവിനോട് പറയുന്നത്. എപ്പോള്‍ വരുമെന്ന് അഞ്ജു ചോദിക്കുമ്പോള്‍ ശിവന്റെ മറുപടി ഇപ്പോള്‍ വരണമോ എന്നാണ്. വരണമെന്ന് പറഞ്ഞാല്‍ വരുമോ എന്ന് അഞ്ജു തിരിച്ച് ചോദിക്കുന്നു. എന്താ സംശയം, വരണോ? എന്ന് ശിവൻ. എന്താണെങ്കിലും ശിവാജ്ഞലിയുടെ പ്രണയരംഗങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Rate this post
You might also like