ഹരിയെ തന്റെ ചൊല്പടിക്ക്‌ നിർത്താൻ തമ്പിയുടെ വക പുതിയ കുതന്ത്രങ്ങൾ!!! ശിവന്റെ സ്ത്രീ ആരാധകരെ തേടി അഞ്‌ജലി!!! ഇനി സാന്ത്വനം പൊളിക്കുമെന്ന് ആരാധകർ…

English English Malayalam Malayalam

ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ ഓരോ എപ്പിസോഡുകളും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്ന് കാണാറുള്ളത്. ബാലന്റെയും ദേവിയുടെയും ജീവിതത്തിൽ അനുജന്മാരെ കഴിഞ്ഞേ മറ്റാർക്കും സ്ഥാനമുള്ളൂ. ചെറിയ പ്രായം മുതലേ ഹരിയെയും ശിവനെയും കണ്ണനെയും വളർത്തിയത് ബാലനും ദേവിയും ചേർന്നാണ്. അനുജന്മാർക്കും ബാലേട്ടനും ദേവിയേടത്തിയും തന്നെയാണ് അവരുടെ അച്ഛനും

അമ്മയും. ഹരിയുടെ ജീവിതത്തിലേക്ക് അപർണയും ശിവൻറെ ജീവിതത്തിലേക്ക് അഞ്ജലിയും കടന്നുവന്നെങ്കിലും ഇപ്പോഴും ഹരിയും ശിവനും ബാലേട്ടനും ദേവിയേടത്തിയും പറയുന്ന പോലെയാണ് എന്തും ചെയ്യാറ്. എന്നാൽ വിവാഹത്തോടെ അപർണയ്ക്ക് അമരാവതി കുടുംബവുമായി വേറിട്ട് നിൽക്കേണ്ടിവന്നു. അപർണ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ തമ്പി സാന്ത്വനം വീട്ടിലെത്തുകയും ഹരിയെയും അപർണയെയും അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

അമരാവതിയിലെത്തിയ ഹരിക്ക് സാന്ത്വനം വീടുവിട്ട് മാറി നിൽക്കുന്നതിൽ വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും ഹരിയെ തൻറെ ചൊൽപ്പടിക്ക് നിർത്തുക എന്നതാണ് ഇപ്പോൾ തമ്പിയുടെ ഉദ്ദേശ്യം. പരമ്പരയുടെ ഏറ്റവും പുതിയ വീക്കിലി പ്രോമോയിൽ പറയുന്നതും അതുതന്നെയാണ്. ഹരിയെ ഏതുവിധേനയും അമരാവതിയിലേക്ക് ചേർത്തു വെക്കുവാൻ ഉള്ള ശ്രമമാണ് തമ്പി നടത്തുന്നത്. എന്നാൽ എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ ശ്രമിച്ചാലും ബാലനും സഹോദരന്മാരും തമ്മിലുള്ള

ആത്മബന്ധം നശിപ്പിക്കാനാവില്ല എന്നത് തമ്പിക്ക് അറിയില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊമോ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് സാന്ത്വനം വീട്ടിലേക്ക് എത്തുന്ന ശത്രുവേട്ടനും അഞ്ജലിയും തമ്മിലുള്ള സംഭാഷണവും പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട് ശിവനെ തിരക്കി കടയിലേക്ക് ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ വിളിക്കാറുണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്നാണ് അഞ്ജലി ചോദിക്കുന്നത്. എന്നാൽ അഞ്ജലിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ വഴുതിമാറാൻ ഉള്ള ശ്രമമാണ്

ശത്രുവിന്റേത്. അത് ശിവനെ എല്ലാവർക്കും ഇഷ്ടം ആണല്ലോ, അതുകൊണ്ടാണ് പലരും ശിവനെ ചോദിച്ചു കടയിലേക്ക് വിളിക്കാറുള്ളത് എന്നാണ് ശത്രുവിന്റെ മറുപടി. എന്നാൽ അഞ്ജു വിട്ടു കൊടുക്കുന്നില്ല. ശിവേട്ടനെ തിരക്കി വിളിക്കുന്നത് പെൺകുട്ടികളാണോ എന്ന് എടുത്തു ചോദിക്കുകയാണ് അഞ്ജലി. എന്താണെങ്കിലും പുതിയ പ്രമോ വീഡിയോ കണ്ടതോടെ സാന്ത്വനത്തിന്റെ ആരാധകർ അടുത്തയാഴ്ചയിലെ എപ്പിസോഡുകൾ കാണാനുള്ള ആകാംക്ഷയിലാണ്.

You might also like