പ്രിയപ്പെട്ട ഡാഡിക്ക് ജന്മദിനാശംസകൾ; ഭൂമിയിൽ നിന്ന് വിട പറഞ്ഞ അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ.!!

നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി, ഒരു ചലച്ചിത്ര നിർമ്മതാവായി പേരെടുത്ത വ്യക്തിയാണ് സുപ്രിയ മേനോൻ. മാത്രമല്ല, ഒരു പത്രപ്രവർത്തകയായി പ്രവർത്തന പരിചയമുള്ള സുപ്രിയ, ബിബിസിയുടെ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷമാണ് സുപ്രിയ പത്രപ്രവർത്തന കരിയർ അവസാനിപ്പിച്ചത്. പിന്നീട് പ്രിത്വിരാജ് നായകനായെത്തിയ ‘9’ എന്ന ചിത്രത്തിലൂടെ സുപ്രിയ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കാലെടുത്തുവെച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ മേനോൻ, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും വാർത്തകളും ആരാധകാരുമായി പങ്കുവെക്കാറുണ്ട്. 2021 നവംബർ 14നാണ് സുപ്രിയയുടെ അച്ഛൻ വിജയകുമാർ മേനോൻ മരണപ്പെട്ടത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഏക മകളായ സുപ്രിയക്ക് ഇപ്പോഴും തന്റെ അച്ഛന്റെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല എന്ന് അച്ഛന്റെ മരണശേഷമുള്ള സുപ്രിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്.

ഇടയ്ക്കിടെ അച്ഛന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് സുപ്രിയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ അച്ഛന്റെ ജന്മദിനമായ മാർച്ച്‌ 29-ന്, അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, സുപ്രിയ മേനോൻ അച്ഛന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരു ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് സുപ്രിയ പോസ്റ്റ് പങ്കുവെച്ചത്.

“എന്റെ പ്രിയപ്പെട്ട ഡാഡിക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 4.5 മാസമായി, പക്ഷേ ഈ ഭീമാകാരവും നികത്താനാവാത്തതുമായ നഷ്ടം ഞങ്ങൾ അനുഭവിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളുടെ ശബ്ദം കേൾക്കാനും, കൈ തൊടാനും, അവസാനമായി ഒന്നു കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. മിസ് യു പാ.. #മൈഡാഡിമൈഹീറോ,” എന്നാണ് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പം സുപ്രിയ എഴുതിയത്.

You might also like