സുദർശനയുടെ നൂലുകെട്ട് ചടങ്ങ് കെങ്കേമം….സുദർശന അച്ഛനെപ്പോലെയെന്ന് ആരാധകർ. സൗഭാഗ്യ അതീവസുന്ദരിയായെത്തിയ ചടങ്ങിന്റെ ദൃശ്യങ്ങൾ വൈറൽ!!!

താരങ്ങളും അവരുടെ കുടുംബവിശേഷങ്ങളും പ്രേക്ഷകർക്ക് എന്നും ഏറെ പ്രിയങ്കരം തന്നെ. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളെല്ലാം അവരുടെ കുടുംബവിശേഷങ്ങൾ സ്ഥിരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഒരു കൂട്ടരാകട്ടെ പല വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുമ്പോഴും ചിലതെല്ലാം മറച്ചുവെക്കാറുമുണ്ട്. വിവാഹജീവിതത്തിലേക്ക് കടന്ന താരദമ്പതികൾ പലരും കുഞ്ഞിൻറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ

കൊടുക്കാതെ ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തരാവുകയാണ് സോഷ്യൽ മീഡിയയിലെ വൈറൽ താരം സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും. ഏറെ ആരാധകരുള്ള സൗഭാഗ്യ തൻറെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി സ്ഥിരം പങ്കുവയ്ക്കാറുണ്ട്. വിവാഹവും ഗർഭിണിയായതിന്റെ വിശേഷങ്ങളും പിന്നീട് ഇപ്പോഴിതാ കുഞ്ഞുണ്ടായതുമെല്ലാം യാതൊരു മറകളുമില്ലാതെ

പ്രേക്ഷകരുമായി താരം പങ്കുവയ്ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്. കുഞ്ഞിൻറെ ചിത്രങ്ങളെല്ലാം ഇതിനു മുന്നേയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുടുംബം മുഴുവൻ സൗഭാഗ്യക്കൊപ്പമുണ്ട്. കുഞ്ഞിനൊപ്പം നിൽക്കുന്ന സൗഭാഗ്യയുടെ ചിത്രം ആരാധകർ ഏറെ

സന്തോഷത്തോടെയാണ് കണ്ടത്. സുദർശന എന്ന കുഞ്ഞിന്റെ പേര് മുന്നേ തന്നെ താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന് താഴെ ബേബി സുദർശന അർജുൻ ശേഖർ എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ‘ഞാൻ ഇപ്പോൾ എല്ലാം മനസിലാക്കി തുടങ്ങിയിരിക്കുന്നു’ എന്നും ചിത്രത്തോടൊപ്പം സൗഭാഗ്യ കുറിച്ചിട്ടുണ്ട്. അർജുനെ പോലെയാണ് സുദർശനയുടെ മുഖം എന്നാണ് ആരാധകരുടെ വക കമന്റ്. സൗഭാഗ്യയുടെ നെറ്റിയിൽ സിന്ദൂരം കാണാത്തതിനെ പറ്റിയും ചിത്രങ്ങൾക്ക് താഴെ കമ്മന്റുകൾ വരുന്നുണ്ട്.

You might also like