സ്റ്റാർ മാജിക്‌ താരം തൻവി രവീന്ദ്രന്‍ വിവാഹിതയായി! തൻവി ഇനി ഗണേഷിന് സ്വന്തം; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!!

മലയാള ടെലിവിഷൻ സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രെദ്ധ നേടിയ താരമാണ് തൻവി രവീന്ദ്രന്‍. മൂന്നു മണി എന്ന സീരിയലിലൂടെ കടന്നുവന്ന തൻവി പിന്നീട് രാത്രിമഴയിലും പരസ്പരത്തിലും പ്രേക്ഷകരുടെ മനംകവറുകയായിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും റിയാലിറ്റി ഷോകളിലും തന്‍വി തിളങ്ങിയിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിൽ മറക്കാനാകാത്ത പരമ്പരയായിരുന്നു

പരസ്‌പരം. പരസ്‌പരം എന്ന സീരിയയിലിലെ ദീപ്തി ഐ.പി. എസിനെയും പടിപ്പുര വീടിനെയും ഇന്നും ആരും മറന്നു കാണില്ല. സീരിയലിലെ ജെന്നിഫർ എന്ന കഥാപാത്രത്തിലൂടെയാണ് തൻവി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പരസ്പരത്തിലെ അവസരം താരത്തിന് ഒരു കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളും തൻവി പ്രേക്ഷക ശ്രദ്ധേ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ

വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മുംബൈ സ്വദേശിയായ ഗണേഷ് ആണ് കാസര്‍കോട്ട് കാരിയായ തൻവി രവീന്ദ്രനെ സ്വന്തമാക്കിയിരിക്കുന്നത്. ദുബായിൽ പ്രൊജക്റ്റ് മാനേജരാണ് ഗണേഷ്. നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. താരം തന്നെയാണ് കന്യാദാന ചടങ്ങുകളുടെ വീഡിയോ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മുൻപ് തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എയർ ഹോസ്റ്റസ് ആയിരുന്ന തൻവി പിന്നീട് മോഡലിംഗ് രംഗത്തും നിന്നാണ് അഭിനയ മേഖലയിലേക്ക് കടന്നു വന്നത്. മൂന്നുമണി, ഭദ്ര, പരസ്പരം, രാത്രിമഴ എന്നിവയാണ് താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകൾ.

Rate this post
You might also like