ശ്രീനിഷിനു കിട്ടിയ എട്ടിന്റെ പണി.!! രസകരമായ വീഡിയോ പങ്കുവെച്ച് പേളി മാണി.!!

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് പേളി മാണിയും ശ്രിനിഷും. ഒരു സിനിമാ അഭിനേത്രി എന്നതിലുപരി ടെലിവിഷൻ അവതാരകയായും യൂട്യൂബറായും ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരുടെയും പ്രേക്ഷകരുടെയും മനസുകളിൽ സ്ഥാനം നേടിയെടുക്കാൻ പേളി മാണിക്ക് സാധിച്ചിരുന്നു. മിനി സ്ക്രീൻ താരമാണ് ശ്രീനിഷ്. മലയാളം റിയാലിറ്റി ഷോ ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.

എന്നാലിപ്പോൾ ‘പേർളിഷ് ‘ താര കുടുംബം മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇവരുടെ മകളായ നിലയ്ക്കും ആരാധകരേറെയാണ്. സോഷ്യൽ മീഡിയ വഴി പേളി പങ്കുവെക്കാറുള്ള നില മോളുടെ കുസൃതികൾ വളരെ പെട്ടന്നാണ് വൈറൽ ആകാറുള്ളത്. തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയാറുണ്ട്.

നിങ്ങളില്‍ നിന്നും ഒന്നും മറയ്ക്കാന്‍ തോന്നുന്നില്ലെന്നാണ് പേളി എപ്പോഴും ആരാധകരോട് പറയാറുള്ളത്. രസകരമായൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് പേളി മാണി ഇപ്പോള്‍. ശ്രീനിഷിനെ ടാഗ് ചെയ്തായിരുന്നു ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ശ്രീനിഷ് ഒരു ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കിയതാ, ഇത് ആദ്യത്തേതും അവസാനത്തേതുമായിരിക്കട്ടെയെന്നായിരുന്നു’ വീഡിയോയ്ക്ക് പേളി നല്‍കിയ അടിക്കുറിപ്പ്. ഗ്യാസ് കത്തിക്കാതെയാണ് താന്‍

ചിക്കന്‍ ഇളക്കിക്കോണ്ടിരുന്നതെന്ന് ശ്രീനിഷ് അറിയുന്നുണ്ടായിരുന്നില്ല. അതേക്കുറിച്ച് പറഞ്ഞപ്പോഴാവട്ടെ, അത് ഓഫായിപ്പോയതാണെന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. രസകരമായ ഈ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരും താരങ്ങളുമെല്ലാം പേളി പങ്കുവെച്ച വീഡിയോക്ക് കമന്റുമായെത്തിയിട്ടുണ്ട്. ഗ്യാസ് ഓഫായത് അറിഞ്ഞില്ലെന്നായിരുന്നു ശ്രീനിഷ് വീഡിയോക്ക് കമന്റ് ചെയ്തത്. ‘കുറേ ദിവസമായി അടുപ്പ് കത്തിക്കാതെ ഒരു കറി ഉണ്ടാക്കിയിട്ട്, വെല്‍ഡണ്‍ മൈ ബോയ്’ എന്നായിരുന്നു അവതാരകൻ ആദിലിന്റെ കമന്റ്.

You might also like