പ്രണയദിനത്തിൽ പേളിയെ ഞെട്ടിച്ച് ശ്രീനിയുടെ സർപ്രൈസ് കണ്ടോ 😱😍 പേളിക്ക്‌ ശ്രീനിഷിന്റെ സർപ്രൈസ് വാലന്റീൻ ഗിഫ്റ്റ് 🥰❤️

ഇന്ന് ഫെബ്രുവരി 14, വാലൻ്റൈൻസ് ഡേ, പ്രണയ ജോഡികൾ തമ്മിൽ പരസ്പരം സമ്മാനങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്, സീരിയൽ താരം ശ്രീനിഷ് അരവിന്ദ് തന്റെ ഭാര്യ പേളി മാണിക്ക്‌ നൽകിയ സർപ്രൈസ് ആണ്. ശ്രീനിഷ് അരവിന്ദിന്റെയും പേളി മാണിയുടെയും ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആണ്, ശ്രീനിഷ് പേളിക്ക്‌ നൽകിയ സർപ്രൈസ് വെളിപ്പെടുത്തിയത്.

വീഡിയോയിൽ പറയുന്നതനുസരിച്ച്, ഇന്നലെ വൈകീട്ടാണ്, പേളി ഒരു വിദൂര സ്വപനമായി കണ്ടിരുന്ന വസ്തു ശ്രീനിഷ് സ്വന്തമാക്കി പേളിക്ക്‌ സമ്മാനിച്ചത്. വീട്ടിൽ സമയം ചെലവിട്ടിരുന്ന പേളിയോട്, നമുക്കൊന്ന് പുറത്തുപോവാം നീ ഡ്രസ് ചെയ്യ് എന്ന് പറഞ്ഞ് ശ്രീനിഷ് പേളിക്ക്‌ സർപ്രൈസിനെ കുറിച്ച് ഒരു ക്ലൂ പോലും നൽകാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കാണാം. തുടർന്ന് പേളി ഉടനെ ഡ്രെസ് ചെയ്ത് ഒരുങ്ങുന്നതും വീഡിയോയിൽ കാണാം.

അല്ലെങ്കിലും,പേളിക്ക്‌ പുറത്തു പോവാം എന്ന് പറഞ്ഞാൽ അതിൽ കൂടുതൽ ഒരു സന്തോഷമില്ല എന്ന് ശ്രീനിഷ് വീഡിയോയിൽ പറയുന്നു. ശേഷം, കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ശ്രീനിഷ് പേളിയോട് നമ്മൾ എവിടേക്കാണ് പോകുന്നത് എന്ന് ഗസ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. തുടക്കത്തിൽ തനിക്ക് ലോങ്ങ്‌ ട്രിപ്പ്‌ ആണെന്ന് തോന്നിയിരുന്നെങ്കിലും, ഡ്രെസ് പാക്ക് ചെയ്യാൻ പറയാത്തത് കൊണ്ട് അതല്ല എന്ന് മനസ്സിലായി എന്നാണ് പേളി മറുപടി പറഞ്ഞത്.

തുടർന്ന് യാത്രയിൽ ഉടനീളം പേളി ഓരോ ഗസ് നടത്തിയെങ്കിലും, അവസാനം ഡിന്നർ ആയിരിക്കുമെന്ന് പേളി ഉറപ്പിച്ചു. അതിന്റെ സന്തോഷത്തിൽ ഹോട്ടൽ മെറീഡിയനിൽ എത്തിയ പേളിയെ കാത്തിരുന്നത് മറ്റൊരു സർപ്രൈസ് ആയിരുന്നു. ശ്രീനിഷ് പേളിക്കായി വാലന്റീൻസ്‌ സമ്മാനമായി കരുതിവെച്ചത് പേളി ഏറെ ഇഷ്ടപ്പെടുന്ന ഒരു BMW G310R ബൈക്ക് ആയിരുന്നു. തനിക്കുള്ള സമ്മാനം കണ്ട പേളി ശരിക്കും സർപ്രൈസ് ആയതായി വീഡിയോയിൽ കാണാം.

You might also like