ഭർത്താവ് എന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കുന്ന അപരിചിതനോട് ശ്രീ വിദ്യ ചെയ്തത് ഇങ്ങനെ; ആറ് മാസമായി ഇയാൾ ശല്യം ചെയ്യുന്നെന്ന് താരം

മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച പരിപാടിയാണ് ഫ്ളവേർസിലെ സ്റ്റാർ മാജിക്. അങ്കറായ ലക്ഷ്മി നക്ഷത്ര അവതരിപ്പിക്കുന്ന പരിപാടിയിൽ നിരവധി സിനിമാ സീരിയൽ മിമിക്രി താരങ്ങൾ പങ്കെടുക്കുന്നുണ്ട്. അതിൽ പ്രധാനിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ജനങ്ങൾക്ക് പ്രിയപ്പെട്ട യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് ശ്രീവിദ്യ. അടുത്തിടെ ശ്രീവിദ്യയുടെ ഒരു അഭിമുഖത്തിൽ താരം നടത്തിയ വെളിപ്പെടുത്തലാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

ആറ് മാസമായി ഭര്‍ത്താവിനെ പോലെ തനിക്ക് ഒരാള്‍ മെസേജ് ചെയ്യുന്നുണ്ടെന്നാണ് ശ്രീവിദ്യ ഇൻ്റർവ്യൂവിൽ പറഞ്ഞത്. ഒരു ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നാണ് തനിക്ക് ഇത്തരം മെസ്സേജ് വന്നതെന്ന് ശ്രീവിദ്യ പറയുന്നുണ്ട്. ചിന്നു എന്ന തൻ്റെ ഓമന പേര് വിളിച്ചാണ് അപരിചിതൻ്റെ മെസ്സേജ് എന്നാണ് താരം പറയുന്നത്. അയാൾ ആരാണെന്നോ എന്താണെന്നോ യാതൊരു വിവരവും ഇല്ലെന്നും ശ്രീവിദ്യ പറയുന്നു. ഇതുവരെ ഒരു തരത്തിലും മറുപടി ഒന്നും അയച്ചിട്ടില്ലെങ്കിൽ കൂടിയും

അയാൾ മെസ്സേജ് തുടരുകയാണ്. ഇതിനെ എങ്ങനെ നേരിടണം എന്നോ എങ്ങനെ പ്രതികരിക്കണമെന്നോ തനിക്ക് അറിയില്ലെന്നും താരം പറയുന്നു. എന്നാൽ മോശപ്പെട്ട രീതിയിൽ ഇതുവരെയും അയാൾ സംസാരിച്ചിട്ടില്ല. നല്ല കേറിയിങ് ഉള്ള ഒരു പങ്കാളിയെ പോലെയാണ് അയാൾ സംസാരിക്കുന്നത്. താരത്തിനെ ഈ വെളിപ്പെടുത്തൽ ജനങ്ങൾക്കിടയിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ശ്രീവിദ്യയെ പോലെ തന്നെ അപരിചിതൻ്റെ വിവരങ്ങൾ അറിയാൻ ആരാധകർക്കും

ആഗ്രഹം ഉണ്ട്. 2016 ല്‍ ക്യാംപസ് ഡയറി എന്ന ചിത്രത്തിലുടെയാണ് ശ്രീവിദ്യ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലും, കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലും അഭിനയിച്ചു. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യ ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മാഫി ഡോണ എന്ന ചിത്രത്തിൽ മാളവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശ്രീവിദ്യ നായികയാവുന്നത്.

You might also like