എന്നേക്കും വേണ്ടി. ഒടുവിൽ ആ സർപ്രൈസ് പുറത്തുവിട്ട് ഗായകൻ ശ്രീനാഥ്. ആശംസകളുമായി ആരാധകർ | Sreenath Sivasankaran got engaged

മലയാള സിനിമാ ലോകത്ത് സെലിബ്രിറ്റികളുടെ വിശേഷങ്ങൾ അറിയാൻ സിനിമാ പ്രേക്ഷകർക്ക് എന്നും തിടുക്കമാണല്ലോ. അതിനാൽ തന്നെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സന്തോഷ വേളയിൽ ആശംസകളും അഭിനന്ദനങ്ങളുമായി ആദ്യമെത്തുന്നത് ആരാധകർ തന്നെയായിരിക്കും. അതിനാൽ തന്നെ ഇപ്പോഴിതാ തങ്ങളുടെ പ്രിയ താരങ്ങളിൽ ഒരാളുടെ വിവാഹ വാർത്തയാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്.മലയാള സിനിമാ

ഇൻഡസ്ട്രിയിലെ യുവ ഗായകനും സംഗീത സംവിധായകനുമാണല്ലോ ശ്രീനാഥ് ശിവശങ്കരൻ.ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് കാലെടുത്തുവച്ച ശ്രീനാഥ് മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ഗാനങ്ങൾ കമ്പോസ് ചെയ്ത താരം കൂടിയാണ്. സിനിമയിൽ എത്തും മുമ്പു തന്നെ ഐഡിയ സ്റ്റാർ സിംഗർ പോലെയുള്ള നിരവധി മ്യൂസിക് റിയാലിറ്റി ഷോകളിൽ തിളങ്ങുകയും ഇതുവഴി നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമായി

മാറുകയും ചെയ്ത ഗായകൻ കൂടിയാണ് ശ്രീനാഥ്. എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രീനാഥ്. താൻ വിവാഹിതനാകാൻ പോവുകയാണ് എന്നും വിവാഹ നിശ്ചയം കഴിഞ്ഞു എന്നും ഇദ്ദേഹം ആരാധകരെ അറിയിക്കുന്നുണ്ട്. മാത്രമല്ല വധുവായ അശ്വതി സേതുനാതുമായുള്ള തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീനാഥ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ” എന്നെന്നേക്കും”

എന്ന അടിക്കുറിപ്പിൽ തന്റെ പ്രിയതമയോടൊപ്പമുള്ള ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. നേരത്തെ സ്വാസിക അവതാരകയായി എത്തിയ ഒരു ടോക് ഷോയിൽ വെച്ച് തന്റെ വിവാഹവാർത്ത ശ്രീനാഥ് പുറത്തുവിട്ടിരുന്നു എങ്കിലും വധുവിന്റെ പേര് വിവരങ്ങൾ താരം പുറത്ത് വിട്ടിരുന്നില്ല. കാരണം ഇത് എന്റെ ഒരു സർപ്രൈസ് ആയിരുന്നു എന്നായിരുന്നു ശ്രീനാഥിന്റെ പ്രതികരണം.| Sreenath Sivasankaran got engaged

You might also like