ഉള്ളി കറി ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; വെറൈറ്റി ആഗ്രഹിക്കുന്നവർക്കു ഇഷ്ടപെടും തീർച്ച.!! | Special Ulli Curry Recipe

Special Ulli Curry Recipe : ഈ അടുത്ത കുറച്ചു വർഷങ്ങളായി മലയാളികളുടെ വീടുകളിൽ എല്ലാം അത്താഴത്തിന് ചോറ് ഒഴിവാക്കി ചപ്പാത്തി ആക്കിയിട്ടുണ്ട്. എന്നും ഒരേ കറി വച്ചിട്ട് ചപ്പാത്തി കഴിക്കാൻ പറ്റുമോ? ദിവസവും എന്തു കറി ഉണ്ടാക്കാനാണ്? അതും ജോലിക്ക് പോവുന്ന വീട്ടമ്മമാർക്ക് ജോലി കഴിഞ്ഞ് വന്നു വേണം ചപ്പാത്തിയും കറിയും ഉണ്ടാക്കാനായി. അപ്പോൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന

ഈ ഒരു ഉള്ളിക്കറി ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കറി ആണ് ഇത്. ഈ കറി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളും ഉണ്ടാക്കേണ്ട വിധവും വിശദമായി ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്.സവാളയും കാപ്സിക്കവും ചേർത്ത് ഉണ്ടാക്കാവുന്ന ഈ കറി ഉണ്ടാക്കാനായി രണ്ട് വലിയ സവാളയും പകുതി സവാളയും അരിഞ്ഞു വയ്ക്കണം. ഒരു പാനിൽ എണ്ണ ചൂടായതിന് ശേഷം കടുക് പൊട്ടിക്കണം. ഇതിലേക്ക് വറ്റൽ മുളകും

ഇഞ്ചി അരിഞ്ഞതും നല്ലത് പോലെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഒരു പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് നല്ലത് പോലെ വഴറ്റണം. ഈ സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് നല്ലത് പോലെ വഴറ്റണം. അതിന് ശേഷം ഒരൽപ്പം വിനാഗിരിയും

കുറച്ചു ചൂട് വെള്ളവും കൂടി ചേർത്ത് കുറുകാൻ വയ്ക്കണം. ഇതിലേക്ക് കാപ്സികം കൂടി ചേർത്തിട്ട് രണ്ട് മിനിറ്റ് വേവിച്ചിട്ട് ഗരം മസാലയും ജീരകം വറുത്ത് പൊടിച്ചതും കൂടി ചേർത്താൽ നമ്മുടെ കറിയുടെ ലെവൽ തന്നെ മാറും.ചപ്പാത്തിയുടെയും പാലപ്പത്തിന്റെയും ഒപ്പം കഴിക്കാവുന്ന ഒറി അടിപൊളി കോമ്പിനേഷൻ ആണ് ഈ കറി. ഒരുപാട് അരിയാനും വഴറ്റാനും ഇല്ലാത്തത് കൊണ്ട് തന്നെ ഉണ്ടാക്കാനും വളരെ എളുപ്പമാണ്.

You might also like