Special Tasty Uppilittathu Recipe : അച്ചാറുകൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. അവയിൽ തന്നെ ഉപ്പിലിട്ട സാധനങ്ങളോട് എല്ലാവർക്കും കുറച്ചധികം പ്രിയമുണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉപ്പിലിട്ടത് തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ഉപ്പിലിട്ട വിഭവങ്ങളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
നെല്ലിക്ക, നാരങ്ങ, കൈതച്ചക്ക, ക്യാരറ്റ്, കുക്കുമ്പർ എന്നിങ്ങനെയുള്ള എല്ലാവിധ സാധനങ്ങൾ ഉപയോഗപ്പെടുത്തിയും ഉപ്പിലിട്ടത് തയ്യാറാക്കാനായി സാധിക്കും. ആദ്യം തന്നെ നെല്ലിക്കയാണ് ഉപ്പിലിടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അത് നല്ലതുപോലെ വരഞ്ഞ് മാറ്റിവയ്ക്കുക. ശേഷം ഒരു കുപ്പിയിലേക്ക് വരഞ്ഞുവെച്ച നെല്ലിക്കയും, രണ്ടോ മൂന്നോ പച്ചമുളക് കീറിയതും ഇട്ടുകൊടുക്കുക. അതിലേക്ക് വിനാഗിരിയും, വെള്ളവും,
ഉപ്പും നല്ലതുപോലെ തിളപ്പിച്ച് ഇളം ചൂടോടുകൂടി ഒഴിച്ചുകൊടുക്കുക. ഈയൊരു കൂട്ട് കുറച്ചുദിവസം അടച്ച് സൂക്ഷിക്കുകയാണെങ്കിൽ നല്ല കിടിലൻ നെല്ലിക്ക ഉപ്പിലിട്ടത് റെഡിയായി കഴിഞ്ഞു. ഇതേ രീതിയിൽ തന്നെയാണ് ക്യാരറ്റും, കുക്കുമ്പറും, കൈതച്ചക്കയും ഉപ്പിലിടേണ്ടത്. എന്നാൽ കൈതച്ചക്ക ഉപ്പിലിടുമ്പോൾ അതിന്റെ തോലെല്ലാം കളഞ്ഞശേഷം അത്യാവശ്യം കട്ടിയുള്ള രൂപത്തിൽ മുറിച്ചെടുക്കുക. ശേഷം അതിന്റെ നടുഭാഗം പൂർണമായും കട്ട് ചെയ്ത് സ്ലൈസ് ആക്കി മാറ്റിയ ശേഷമാണ് ഉപ്പിലിടാനായി വെക്കേണ്ടത്. നാരങ്ങയാണ് ഉപ്പിലിടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അത് കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ചെയ്യേണ്ടത്. ആദ്യം തന്നെ നാരങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അത് കുറച്ച് വെള്ളത്തിലേക്ക് ഇട്ട് ചെറുതായി തിളപ്പിച്ച് എടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ നാരങ്ങ കൂടുതൽ തിളച്ചു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ നാരങ്ങയുടെ സത്ത് മുഴുവനും വെള്ളത്തിലേക്ക് ഇറങ്ങി പോകുന്നതാണ്. നാരങ്ങ ചൂടാക്കി എടുത്തതിനുശേഷം അത് മാറ്റിവയ്ക്കാം. ചൂടാറി കഴിയുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. നാരങ്ങയോടൊപ്പം പച്ചമുളക് കീറിയതും, കുറച്ച് കറിവേപ്പിലയും ചേർത്ത് കുപ്പിയിൽ ഇട്ടു കൊടുക്കാം. ശേഷം നേരത്തെ ചെയ്തതുപോലെ വിനാഗിരിയും ഉപ്പിട്ട വെള്ളവും നാരങ്ങയുടെ കുപ്പിയിലേക്ക് ഒഴിച്ച് അടച്ച് സൂക്ഷിക്കാവുന്നതാണ്. ഈയൊരു രീതിയിൽ വീട്ടിലേക്ക് ആവശ്യമുള്ള ഉപ്പിലിട്ടത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Tasty Uppilittathu Recipe Credit : Mia kitchen