Special Tasty Inji Thayir Recipe : ആരെയും കൊതിപ്പിക്കും ഈ തൈര് കറി! ഇഞ്ചി തൈര് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ ഇഞ്ചി തൈര് റെഡി. എല്ലാദിവസവും ഉച്ചയൂണിന് ഒരേ രുചിയുള്ള കറികൾ കഴിച്ച് മടുത്താരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കറിയാണ് ഇഞ്ചി തൈര്. വളരെ എളുപ്പത്തിൽ അതേസമയം ദഹന പ്രശ്നങ്ങൾ എല്ലാം ഉള്ളവർക്ക് വളരെയധികം
ഗുണം ചെയ്യുന്ന ഒരു കറിയാണ് ഇത്. ഇഞ്ചിതൈര് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ചേരുവകൾ നല്ല കട്ടിയുള്ള തൈര് നല്ലതുപോലെ അടിച്ചെടുത്തത്, ഇഞ്ചി മീഡിയം സൈസിലുള്ള ഒരു കഷണം ചെറുതായി അരിഞ്ഞെടുത്തത്, തേങ്ങ രണ്ട് ടീസ്പൂൺ, പച്ചമുളക് എരുവിന് അനുസരിച്ച്, കറിവേപ്പില ഒരു തണ്ട്, താളിച്ചിടാൻ ആവശ്യമായ എണ്ണ,
കടുക്, വറ്റൽ മുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലിപ്പത്തിൽ അരിഞ്ഞുവെച്ച ഇഞ്ചി കഷണങ്ങൾ ഇട്ടുകൊടുക്കുക. അതിലേക്ക് തേങ്ങയും, പച്ചമുളകും, കറിവേപ്പിലയുടെ രണ്ട് ഇലയും, ഒരു ടീസ്പൂൺ തൈരും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ഒരു കൂട്ട് നന്നായി അരഞ്ഞു വന്നാൽ രണ്ട് ടീസ്പൂൺ തൈര് കൂടി അതിലേക്ക് ഒഴിച്ച് മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കാവുന്നതാണ്.
ഈയൊരു കൂട്ട് അടിച്ചുവച്ച തൈരിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കറിയുടെ കൺസിസ്റ്റൻസി ആവശ്യാനുസരണം വെള്ളമൊഴിച്ച് മാറ്റിയെടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാം. കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാനായി ഒരു ചെറിയ പാൻ അടുപ്പത്ത് വയ്ക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും നിങ്ങൾക്ക് കാണാവുന്നതാണ്. Special Tasty Inji Thayir Recipe Credit : Troikaa Zee