മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിഷു; അമ്മയുടെ മനോഹരമായ വരികൾക്ക് ഈണം നൽകി സൗഭാഗ്യ.| Sowbhagya Venkitesh vishu special song.

സിനിമ കുടുംബത്തില്‍ ജനിച്ച് വളര്‍ന്നിട്ടും സോഷ്യല്‍ മീഡിയയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷും ടിക്ക്‌ടോക്കും എല്ലാം ചെയ്തു കേരളീയര്‍ക്ക് സുപരിചിതരായ താര ദമ്പതികൾ സേഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആയി മാറാറുണ്ട്.

സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ മകൾ സുദർശനയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ സൗഭാഗ്യയും മക്കൾ സുദർശനയുമായി പാടിയ വിഷു പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെറ്റ് സാരിയിൽ അതീവ സുന്ദരിയാണ് സൗഭാഗ്യയും. മകൾ സുദർശനയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോക്ക് താഴെയായി കമന്റ് ബോക്സിൽ സൗഭാഗ്യ തന്നെ കുറിച്ച വരികളാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയത്..

മകൾ സുദർശന ജനിച്ച ശേഷമുള്ള ആദ്യ വിഷു ആണ് ഇത്. ഈ പാട്ട് എനിക്ക് വളരെ സ്പെഷൽ ആണ് എന്നാണ് ആദ്യം സൗഭാഗ്യ കുറിച്ചിരിക്കുന്നത് ഇതിനൊപ്പം തന്നെ ഇത് എന്റെ അമ്മ വരികളെഴുതി കമ്പോസ് ചെയ്ത പാട്ടാണന്നും മനോരമായ രീതിയിൽ ഈ വീഡിയോ ക്യാമറയിൽ പകർത്തിയത് എന്റെ ഹസ്ബൻഡ് ആണെന്നും മാത്രമല്ല താൻ ആദ്യമായി പാടി റെക്കോർഡ് ചെയ്യുന്ന പാട്ട് ആണെന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ

സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു. ഡബ്സ്മാഷിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ പക്ഷേ അമ്മയെപ്പോലെ സിനിമ സീരിയൽ രംഗത്തു അരങ്ങേറിട്ടില്ല. മക്കൾ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് താൽപര്യമില്ലെന്ന് മുൻപ് ഒരു അഭിമുഖത്തിൽ താരാ കല്യാൺ വ്യക്തമാക്കിയിരുന്നു. എന്നാൽ സൗഭാഗ്യയുടെ ഭർത്താവ് അർജുൻ അഭിനയരംഗത്ത് സജീവ സാന്നിധ്യമാണ്. ഫ്ലവേഴ്സിൽ സംപ്രക്ഷണം ചെയ്ത ചക്കപ്പഴം എന്ന സീരിയലിലൂടെ ആയിരുന്നു അർജുൻ അഭിനയരംഗത്തേക്ക് അരങ്ങേറിയത്. Sowbhagya Venkitesh vishu special song.

You might also like