തന്ന സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞ് സൗഭാഗ്യ..കുഞ്ഞിന് നൽകിയ പേര് എന്താണെന്നു കണ്ടോ ? ? കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി താരത്തിന്റെ പോസ്റ്റ്..

കാത്തിരിപ്പിനൊടുവിൽ ടിക് ടോക് വീഡിയോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ സൗഭാഗ്യ വെങ്കിടേഷിനും അർജുൻ സോമശേഖറിനും ഇന്നലെയാണ് ഒരു പെൺ കുഞ്ഞ് ജനിച്ചത്. പെൺകുട്ടി ജനിച്ച വിവരം സൗഭാഗ്യയുടെ അമ്മയും നർത്തകിയും അഭിനേതാവുമായ താരാ കല്യാണ്‍ ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ സൗഭാഗ്യം കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാവിയിലേക്ക് ഞങ്ങൾക്ക് ജീവിക്കാൻ നിങ്ങൾ തന്ന പ്രാർത്ഥനയും സ്നേഹത്തിനും ഒരുപാട് നന്ദി എന്ന അടിക്കുറിപ്പിന് ഒപ്പമാണ് സൗഭാഗ്യ കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുദർശന അർജുൻ ശേഖർ എന്നാണ് കുട്ടിക്ക് പേര് നൽകിയിട്ടുള്ളത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുണ്ട്. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പില്‍

ഗർഭകാലം മുതലുളള ഓരോ ചെറിയ ചെറിയ സന്തോഷങ്ങളും ആഘോഷങ്ങളും സൗഭാഗ്യയും അർജുനും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് കുടുംബത്തിനൊപ്പം തന്നെ ആരാധകരും ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു. പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയ സമയത്തും നിറവയറുമായി അർജുനൊപ്പം ചുവടു വയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസവത്തിനായി ആശുപത്രി റൂമിനുള്ളിൽ പ്രവേശിച്ച ശേഷവും നൃത്തം കൈവിടാതെ സൗഭാഗ്യ . നേരത്തെ നിറവയറുമായി ഭർത്താവ് അർജുൻ സോമശേഖരനൊപ്പം മഴയത്തുൾപ്പെടെ നൃത്തം ചെയ്യുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഗർഭകാലം മുഴുവൻ നൃത്തം ചെയ്യുകയും നൃത്തം പഠിപ്പിക്കുകയും ചെയ്തിരുന്ന സൗഭാഗ്യ അമ്മയായ താര കല്യാണിൻ്റെ പ്രചോദനത്തിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്തായാലും കുഞ്ഞ് താരവും ഇപ്പോൾ സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റിയാണ്.

You might also like