സിനിമാതാരങ്ങൾ അല്ലെങ്കിൽ കൂടിയും സിനിമാതാരങ്ങളോളം ആരാധക പിന്തുണയുള്ള സെലിബ്രിറ്റികൾ ആണ് സൗഭാഗ്യ വെങ്കിടേഷും അർജുനും. സോഷ്യൽ മീഡിയയിൽ ഏറെ ആരാധക പിന്തുണയാണ് ഇരുവർക്കും ഉള്ളത് കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആശുപത്രിയിൽ നിന്നും സൗഭാഗ്യയും അർജുനും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ഇതുവരെയും
കുഞ്ഞിനൊപ്പം ഉള്ള ചിത്രങ്ങൾ ആയിരുന്നു ഇരുവരും പങ്കുവെച്ചിരുന്നത് എങ്കിൽ ഇപ്പോഴിതാ ആദ്യമായി കുഞ്ഞിനെ ചേർത്തു പിടിച്ചുള്ള വീഡിയോയും സൗഭാഗ്യയും അർജുനും പുറത്തുവിട്ടിരിക്കുകയാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുന്ന സൗഭാഗ്യയും ഇരുവരെയും ഒരുമിച്ച് തൻറെ കര വലയത്തിനുള്ളിൽ ആക്കി താലോലിക്കുന്ന അർജുനും ആണ് വീഡിയോയിൽ ഉള്ളത്. അച്ഛനെയും അമ്മയെയും മാറിമാറി നോക്കി ചിരിക്കുന്ന