ഞാൻ ഞാനാകാൻ ആഗ്രഹിക്കുന്നു…നിറവയറുമായി ആശുപത്രി കിടക്കയും ആഘോഷമാക്കി സൗഭാഗ്യ

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നർത്തകരും സോഷ്യൽ മീഡിയ താരങ്ങളുമായ സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഗര്‍ഭകാലത്തിന്റെ എല്ല അസ്വസ്ഥകളിലും അതിനെ മറികടന്ന് ​ഗർഭകാലം ആസ്വദകരമാക്കുകയാണ് സൗഭാ​ഗ്യ. ഒപ്പം കൂട്ടാനായി എല്ലാ പിന്തുണയും നൽകി അർജുനും കൂടയുണ്ട്. നൃത്തത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം ആരാധകരുമായി

പങ്കുവെക്കാൻ മടി കാണിക്കാറില്ല. അത്തരത്തിൽ സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗഭാഗ്യ ആശുപത്രി കിടക്കയ്ക്കരികിൽ നിന്ന് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജ് വഴി സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഞാൻ ഞാൻ ആകാൻ ആഗ്രഹിക്കുന്നു എന്ന അടിക്കുറിപ്പോടെ ( id wanna be me to) യാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പുതിയ അതിഥിക്ക് സ്വാഗതം നൽകി എലീന പടിക്കലും പെർളി മാണിയും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. അമ്മ താര കല്യാൺ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിറവയറുമായി അർജുനൊപ്പം മഴയത്ത് ചുവടുവയ്ക്കുന്ന വീഡിയോ സൗഭാഗ്യ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഏത് സമയത്തും കുഞ്ഞ് എത്താം എന്നായിരുന്നു അതിന് ക്യാപ്ഷൻ നൽകിയത്. അതിനു മുൻപും “സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു,

ട്രെൻഡിനൊപ്പം,” എന്ന ക്യാപ്ഷനോടെ ജുഗ്നു വീഡിയോയും സൗഭാഗ്യ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യയുടെ ഗർഭകാലം മുതൽ ഉള്ള എല്ലാ വിശേഷങ്ങളും താരം തന്നെ ഇൻസ്റ്റഗ്രാം പേജ് വഴി ആരാധകരെ അറിയിച്ചിരുന്നു. ടിക് ടോക്ക് ഉണ്ടായിരുന്ന കാലത്ത് നർമ്മം കലർന്ന വീഡിയോകൾ അവതരിപ്പിച്ചാണ് സൗഭാ​ഗ്യ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലൂടെ ആരാധകരുടെ സ്വന്തമാകുകയായിരുന്നു.

You might also like