ആ ഉണ്ണിയപ്പം അറിഞ്ഞുകൊണ്ട് എടുത്തതെന്ന് കള്ളച്ചിരിയോടെ അർജുൻ 😆😆 കള്ളത്തരം കാണിച്ചാൽ വിശ്വാസം ഫലിക്കില്ലന്ന് സൗഭാഗ്യ😒 ചിരിച്ചും ചിരിപ്പിച്ചും അർജുന്റെയും സൗഭാഗ്യയുടെയും പുതിയ അഭിമുഖം😍😍

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകളിലൂടെയാണ് മലയാളികൾക്ക് അർജുനെ പരിചയം. രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന

വിവാഹവും റിസപ്ഷനുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. എട്ടുമാസം ഗർഭിണിയാണ് സൗഭാഗ്യ ഇപ്പോൾ. കഴിഞ്ഞദിവസം നടന്ന സൗഭാഗ്യയുടെ വള കാപ്പ് ചടങ്ങും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു തഗ് ഇന്റർവ്യൂവുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യയും അർജുനും. ജിഞ്ചർ മീഡിയ എന്റർ ടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിൽ

ആണ് 25 മിനിറ്റ് ദൈർഘ്യമുള്ള ഇരുവരുടെയും ഏറ്റവും പുതിയ ഇന്റർവ്യൂ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇൻറർവ്യൂവിൽ വളകാപ്പ് ചടങ്ങിനിടയിൽ നടന്ന രസകരമായ ഒരു സംഭവം അർജുൻ പറയുന്നുണ്ട്. ‘ഉണ്ണിയപ്പം കൊഴുക്കട്ടയും നിറച്ച ഒരു കെട്ടിൽ നിന്നും ഏതെങ്കിലും ഒരെണ്ണം കണ്ണടച്ച് എടുക്കാൻ എന്നോട് പറഞ്ഞു. ഉണ്ണിയപ്പം എടുത്താൽ പെൺകുട്ടി എന്നും കൊഴുക്കട്ട എടുത്താൽ ആൺകുട്ടിയെന്നുമാണ് വിശ്വാസം. ഞാൻ വളരെ നൈസായി കയ്യിട്ടു തിരിഞ്ഞ് ഉണ്ണിയപ്പം എടുത്തു.

എനിക്കിഷ്ടം പെൺകുട്ടികളെയാണ്. പക്ഷെ ഇവരെല്ലാം വിചാരിച്ചിരിക്കുന്നത് ഞാൻ കണ്ണടച്ച്
തപ്പിയപ്പോൾ അറിയാതെ കയ്യിൽ കിട്ടിയത് ഉണ്ണിയപ്പം ആണെന്നാണ്. ‘അപ്പോൾ പറ്റിച്ചതാണല്ലേ. കള്ളത്തരം കാണിച്ചാൽ ഫലിക്കില്ല എന്നായിരുന്നു അർജുന്റെ വാക്കുകൾക്ക് പരിഭവവും ചിരിയും കലർന്ന സ്വരത്തിലുള്ള സൗഭാഗ്യയുടെ മറുപടി. സൗഭാഗ്യയുമായുള്ള വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോഴും വളരെ രസകരമായ ഉത്തരമാണ് അർജുൻ അവതാരകന് നൽകിയത്. വയസ്സായി തുടങ്ങിയെന്ന് മനസ്സിലായപ്പോൾ സെറ്റിലായി എന്നായിരുന്നു അർജുന്റെ മറുപടി. ഏതായാലും ഇരുവരുടെയും തഗ് ഇന്റർവ്യൂ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

You might also like