പഴുത്ത പഴം കൊണ്ട് സോഫ്റ്റ് പലഹാരം; നല്ല സോഫ്റ്റ്‌ ആയിട്ടുള്ള പലഹാരം തയ്യാർ.!! | Soft Snack using Banana

Soft Snack using Banana : പഴുത്ത പഴം ഉപയോഗിച്ച് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കും. പഴം പൊരി ആണ് അതിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന വിഭവം. അതു പോലെ തന്നെ പഴം പായസവും ഇപ്പോൾ പലരും ഉണ്ടാക്കുന്നുണ്ട്. ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോൾ ഏത്തപ്പഴം ഉപയോഗിച്ച് കുഴയ്ക്കുന്നവരും ഉണ്ട്. ചപ്പാത്തി നല്ല മൃദുലമായി കിട്ടാൻ ആണ് ഇത്.പഴുത്ത പഴം ഉപയോഗിച്ച് ഉണ്ടാക്കാൻ

സാധിക്കുന്ന ഒരു പലഹാരം ആണ് താഴെ കാണുന്ന വീഡിയോയിൽ കൊടുത്തിട്ടുള്ളത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ രുചിക്കൂട്ട് ആണിത്. നമ്മുടെ ഒക്കെ അടുക്കളയിൽ ഉള്ള സാധനങ്ങൾ മാത്രം മതി ഇത് ഉണ്ടാക്കാനായിട്ട്.വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാവുന്ന ഈ പലഹാരം പഴം കഴിക്കാത്ത കുട്ടികൾ പോലും ഏറെ

ഇഷ്ടത്തോടെ കഴിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം വീണ്ടും വീണ്ടും നിങ്ങൾ തീർച്ചയായും ഉണ്ടാക്കേണ്ടി വരും.വൈകുന്നേരങ്ങളിൽചായയുടെ ഒപ്പം കഴിക്കാവുന്ന ഈ പലഹാരം രാവിലെയും രാത്രിയും ഒക്കെ കഴിക്കാം. മക്കൾക്ക് ഇടയ്ക്കൊക്കെ സ്കൂളിൽ കൊടുത്തു വിടുമ്പോൾ അവർക്കും സന്തോഷമാവും എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല.

ഈ പലഹാരം ഉണ്ടാക്കാനായി രണ്ട് പഴുത്ത പഴം എടുക്കാം. ഇതോടൊപ്പം പഞ്ചസാരയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ഒരു ബൗളിൽ കാൽ കപ്പ് ഗോതമ്പു പൊടിയും അതേ അളവിൽ മൈദയും റവയും അരച്ചു വച്ചിരിക്കുന്ന പഴവും ഒരു നുള്ള് ഉപ്പും ഏലയ്ക്കാ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. വീഡിയോയിൽ കാണുന്ന പരുവത്തിൽ മാവ് കലക്കിയിട്ട് അര മണിക്കൂറിനു ശേഷം കുറച്ച് മഞ്ഞൾപൊടി കൂടി ചേർത്തിട്ട് ദോശ ചുടുന്നത് പോലെ ചുട്ടെടുത്താൽ നല്ല കിടിലൻ പലഹാരം തയ്യാർ.

You might also like