ഗോതമ്പ് പൊടി കൊണ്ട് ഇഡ്ഡലിത്തട്ടിൽ ഉണ്ടാക്കാം 😍😍 ബേക്കറി രുചിയിൽ പഞ്ഞി പോലൊരു സോഫ്റ്റ് ബൺ 😋👌|tasty soft bun recipe

Whatsapp Stebin

tasty soft bun recipe malayalam : ഇഡലി തട്ട് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള ബണ്ണു എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്ന് നോക്കുന്നത്. സാധാരണ ബേക്കറി ഷോപ്പിൽ നിന്നു വാങ്ങുന്ന ബണ്ണു മൈദ ഉപയോഗിച്ച് ഉള്ളതാണ്. എന്നാൽ ഗോതമ്പുപൊടി വെച്ച് വീട്ടിൽ തന്നെ വളരെ ഈസിയായി ബൺ ചെയ്തെടുക്കാം. അതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് ചൂടുള്ള പാൽ എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത്

കൊടുക്കാം. പഞ്ചസാര ചേർത്ത് ശേഷം ഇതിലേക്ക് ചേർക്കുന്നത് ഈസ്റ്റ് ആണ്. ഇതിൽ ചേർക്കാൻ എടുക്കുന്ന പാൽ നന്നായി ചൂട് ഉള്ളത് ആയിരിക്കണം.എങ്കിലേ ഈസ്റ്റിന്റെ ആക്ടിവഷൻ നന്നായി നടക്കു. വേറെ ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. കാൽ ടീസ്പൂണ് ഉപ്പ്, ഒരു ടീസ്പൂണ് ബട്ടർ എന്നിവയും ചേർത്തു കൊടുക്കാം. നന്നായി മിക്സ് ചെയ്ത് എടുക്കുക. യോജിപ്പിച്ചെത്തു കഴിയുമ്പോൾ വെള്ളം

കൂടുതൽ ആണോ എന്ന് തോന്നിയേക്കാം. എന്നാൽ ഇത് വീണ്ടും കുഴക്കുമ്പോൾ നമുക്ക് വേണ്ട പരുവത്തിൽ കിട്ടും. ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് ഇനി ഇത് നമുക്ക് നന്നായി കുഴച്ചെടുക്കുക. ഇടയ്ക്കിടയ്ക്ക് ഗോതമ്പുപൊടി തൂകിയ ശേഷം കുഴച്ചെടുക്കുകയാണ് എങ്കിൽ അത് വളരെ എളുപ്പത്തിൽ കുഴഞ്ഞു കിട്ടുന്നതിലും കയ്യിലും ചപ്പാത്തി പലകയിലും മാവ് ആകാതിരിക്കാൻ അത് സഹായിക്കും.

താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന പാകത്തിൽ മാവ് കുഴച്ചെടുക്കുക. ആ പാകത്തിൽ ലഭിച്ചു കഴിഞ്ഞാൽ പിന്നീട് കൈ കൊണ്ട് നന്നായി തിരുമ്മി എടുത്താൽ മതിയാകും. ചപ്പാത്തി മാവിനേക്കാൾ കുറച്ചുകൂടി ലൂസ് ആകുന്ന രീതിയിൽ ആയിരിക്കണം ഈ മാവ് നമുക്ക് ലഭിക്കേണ്ടത്. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. credit : Ichus Kitchen

Rate this post
You might also like