പരമ സുന്ദരിയായി ശോഭനയുടെ ഫോട്ടോ ഷൂട്ട് റീൽ; ബെസ്റ്റ് ആക്ടറസ് അവാർഡ് നേടിയ സന്തോഷം പങ്കുവച്ച് താരം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച ശേഷമാണ് താരം വെള്ളിത്തിരയിൽ നിന്ന് അൽപ്പം നീണ്ട ഒരു ഇടവേള എടുത്തത്. ഈ കാലയളവിൽ എല്ലാം ആരാധകർ ശോഭനയുടെ തിരിച്ചു വരവിനായി അതിയായി ആഗ്രഹിച്ചിരുന്നു. കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് തരംഗം എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശോഭനയുടെ രണ്ടാം വരവ്. ഇപ്പോഴിതാ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി.

മികച്ച നടിയ്ക്കുള്ള സൈമ അവാർഡ് ഇക്കുറി ശോഭനയ്ക്കാണ്. വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സംവിധാനം ചെയ്‌ത ചിത്രത്തിലെ കഥാപാത്രത്തിനാണ് താരത്തിന് അവാർഡ്. അവാർഡ് നൈറ്റ് കോസ്റ്റ്യൂമിലുള്ള ഫോട്ടോ ഷൂട്ട് റീൽ പോസ്റ്റു ചെയ്തു കൊണ്ടാണ് താരം ആരാധകരുമായി തന്റെ സന്തോഷം പങ്കു വച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ചിത്രത്തിലെ സഹതാരങ്ങളായിരുന്ന സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി, ആന്റണി പെരുമ്പാവൂർ എന്നിവർക്കും സംവിധായകൻ അനൂപ് സത്യനും താരം നന്ദി പറഞ്ഞിട്ടുണ്ട്. ചുമപ്പിൽ ഗോൾഡൻ ബോഡറുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരം സൈമ അവാർഡ്സ് വേദിയിലെത്തിയത്. സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് ആണ് താരത്തെ ഒരുക്കിയത്. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി വന്നിരിക്കുന്നത് . റിമ കല്ലിങ്കലും ശ്വേതാ മോഹനും ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

ഏതായാലും വരും വർഷങ്ങളിൽ കൂടുതൽ മികച്ച കഥാപാത്രങ്ങളുമായി ശോഭന വെള്ളിത്തിരയിൽ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിന്റെ സൂചനകളും താരം തന്നെ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ‘മേഡം താങ്കൾകൂടി ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു’ എന്ന് കമന്റ് ചെയ്ത ആരാധകന് ശോഭന നൽകിയ മറുപടി .’ ഞാൻ ഇപ്പോൾ ഇവിടെയുണ്ട്’. എന്നായിരുന്നു.

You might also like