ശരീരത്തിനും മുഖത്തിനും നിറം വെക്കണോ; എങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഓയിൽ ഇതാ..!! | skin brightening oil making at home
Homemade skin brightening oil can be prepared using natural ingredients that help nourish and improve skin glow. Mix 2 tablespoons of almond oil, 1 tablespoon of coconut oil, and a few drops of vitamin E oil. Add small amounts of turmeric powder and saffron for natural brightening benefits.
ശരീരത്തിൽ ഉണ്ടാകുന്ന പാടുകൾ, നിറവ്യത്യാസം എന്നിവയ്ക്കെല്ലാം കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് പല രീതിയിലുള്ള ക്രീമുകളും വാങ്ങി പരീക്ഷിച്ച് റിസൾട്ട് ലഭിക്കാത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഒക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുമ്പോൾ എന്താണ് ശരീരത്തിൽ അപ്ലൈ ചെയ്തു കൊടുക്കേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ഓയിലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഓയിൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ലിറ്റർ അളവിൽ നാടൻ വെളിച്ചെണ്ണ, അരക്കിലോ അളവിൽ ബീറ്റ്റൂട്ട് തോല് കളഞ്ഞു വൃത്തിയാക്കി എടുത്തത്, മൂന്ന് വലിയ കാരറ്റ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചത് , രണ്ട് വലിയ ഓറഞ്ചിന്റെ തൊലി, കാൽ കപ്പ് അളവിൽ മഞ്ജിഷ്ഠയുടെ പൊടി അതല്ലെങ്കിൽ മഞ്ജിഷ്ഠ നേരിട്ടോ ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ബീറ്റ്റൂട്ട്, കാരറ്റ്, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം ചെറുതായി അരിഞ്ഞെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ അരച്ചെടുത്ത കൂട്ട് എടുത്തുവച്ച വെളിച്ചെണ്ണയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് വെളിച്ചെണ്ണയുടെ കൂട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്.
എണ്ണ നല്ലതുപോലെ നിറം മാറി എല്ലാ ചേരുവകളും ക്രിസ്പായി തുടങ്ങുമ്പോൾ അതിലേക്ക് മഞ്ജിഷ്ഠയുടെ പൊടിയോ അതല്ലെങ്കിൽ വേര് രൂപത്തിലുള്ളതോ ചതച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. കുറച്ചുനേരത്തിനുശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു എണ്ണയുടെ ചൂട് മാറിക്കഴിയുമ്പോൾ അത് ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കാം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന എണ്ണ ശരീരത്തിലോ മുഖത്തോ കുളിക്കുന്നതിനു മുൻപായി തേച്ചുപിടിപ്പിക്കാവുന്നതാണ്. ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒരു സൗന്ദര്യവർദ്ധക ഓയിലാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. skin brightening oil making at home credit : beauty life with sabeena