ഒരു റെക്കോർഡിങ്ങ് കഴിഞ്ഞ് രണ്ടാളും അങ്ങനെ സോഫയിൽ ഇരുന്നതാ….. പാട്ട് പാടി മലയാളികളുടെ മനം കവർന്ന് സിത്താരയും മിയകുട്ടിയും

മലയാളികൾക്ക് ഒന്നടങ്കം പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ വന്ന് മുൻനിര പിന്നണി ഗായികയായ താരം മലയാളികളുടെ സ്വകാ‍രൃ സ്വത്ത് തന്നെയാണ്. സിത്താരക്കൊപ്പം തന്നെ ഇപ്പൊ മലയാളിയുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്ന കുട്ടി ​ഗായികയാണ് മിയ കുട്ടി. ടോപ് സിംഗർ ജൂനിയർ എന്ന ഫ്ലവോഴ്സ് നടത്തുന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടി തുടങ്ങിയത് സിത്താര ജഡ്ജ് ആയിരുന്ന

പരിപാടിയിലെ കണ്ടസ്റ്റൻഡ് ആണ് കുട്ടി മിയ.സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. സിത്താരയും മിയക്കുട്ടിയും ഒന്നിച്ച് ചേർന്ന് പാടുന്ന പാട്ടിന്റെ റെക്കോർഡിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്നതിനിടയിൽ സോഫയിലിരുന്ന് പാട്ട് പാടുന്നതാണ് വെെറലായിരിക്കുന്നത്. ​പാട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

സിത്താരയുടെ മടിയിലിരുന്ന് കൊണ്ട് കാലിൻ മേലെ കാലു കേറ്റി സോഫയിലിരുന്നു നീ മേനിയാകെ കോലു കേറ്റി ഒരേറു നോട്ടം എന്നു തുടങ്ങുന്ന പാട്ടാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. പാട്ടിനിടക്ക് വരികൾ മറന്നു പോയ മിയകുട്ടിക്ക് കൂടെ പാടി കൊടുക്കുന്ന സിത്താര പാട്ടിന്റെ അവസാനം ചക്കര മുത്താണ് അടിപൊളിയായി പാടി എന്നും പറഞ്ഞ് പ്രശംസിക്കുന്നുമുണ്ട്. മ്യൂസിക്ക് പ്രെഡ്യൂസറും കംപോസറുമായ വൈശാഖ് നായരാണ് വിഡീയോ തന്റെ ഇൻസ്റ്റാ​ഗ്രാം

പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു റെക്കോർഡിങ് കഴിഞ്ഞ് രണ്ടാളും അങ്ങനെ സോഫയിൽ ഇരുന്നതാ എന്ന അടിക്കുറിപ്പോടെ കൂടി കൊടുത്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ജനപ്രീതി നേടി കഴിഞ്ഞു. നിരവധി കമന്റുകളാണ് ഇതിനോടകം വന്നിരിക്കുന്നത്. മലയാളികൾക്കിടയിൽ കുട്ടി ​ഗായികയ്ക്കും സിത്താരക്കും ആരാധകർ ഏറെയാണ്. പിന്നണി ​ഗാനരം​ഗത്ത് സജീവമായ താരം തന്റെ അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടുന്നതിലും സമകാലിക വിഷയങ്ങളിൽ പ്രതികരിക്കുന്നതിലും മുൻപന്തിയിലാണ്.

You might also like