മമ്മൂട്ടിയും മോഹൻലാലും ദിലീപും.. താര രാജാക്കന്മാരാൽ തിളങ്ങി സിദ്ദിഖിന്റെ മകന്റെ വിവാഹം.!!

മലയാള സിനിമാ ലോകത്ത്‌ അഭിനയ വൈഭവം കൊണ്ടും തന്റെതായ അഭിനയ ശൈലി കൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച താരങ്ങളിലൊരാളാണ് സിദ്ദീഖ്. ഏതുതരത്തിലുള്ള കഥാപാത്രം ആണെങ്കിൽ പോലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ സിദ്ദിഖിന് പ്രത്യേക കഴിവ് തന്നെയാണുള്ളത്. തന്റെ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് അഭിനയ ലോകത്ത് എത്തിയ മകൻ ഷഹീൻ സിദ്ദീഖും സിനിമാ ലോകത്ത് ഏറെ സജീവമാണ്.

നാഷണൽ അവാർഡ് ജേതാവായ സാലിം അഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഷഹീൻ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു. മാത്രമല്ല ഡോ. അമൃത ദാസുമായുള്ള ഷഹീനിന്റെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസം ഏറെ വൈറലാവുകയും ചെയ്തിരുന്നു. ഈയൊരു താരവിവാഹത്തിന് ആരാധകരും സിനിമാ പ്രേമികളുമടക്കം നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്.

എന്നാൽ ഇപ്പോഴിതാ ഷഹീൻ – അമൃത ദാസ് ദമ്പതികളുടെ വിവാഹത്തിന്റെ റിസപ്ഷൻ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. മറ്റു താര വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും കൂടെ ദിലീപും ഈയൊരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രേക്ഷകർക്കിടയിൽ നിമിഷനേരം കൊണ്ടായിരുന്നു ഈയൊരു വിവാഹ വീഡിയോ വൈറലായി മാറിയത്. വെളുത്ത മുണ്ടും ഷർട്ടുമായിരുന്നു മമ്മൂട്ടി ധരിച്ചിരുന്നതെങ്കിൽ പാന്റും ഷർട്ടും തലയിൽ തൊപ്പിയും ധരിച്ചായിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ മോഹൻലാൽ എത്തിയിരുന്നത്.

മാത്രമല്ല ഇവർ വധുവരന്മാരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നതും അതിഥികളുമായി കുശലം പറയുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ദിലീപിന് പുറമേ കാവ്യയും നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂർ, സുരേഷ് കൃഷ്ണ, ബിജു മേനോൻ, മമ്ത മോഹൻദാസ് എന്നിവരുൾപ്പെടെ സിനിമാ രംഗത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു ഈയൊരു വിവാഹ സംഗമത്തിൽ പങ്കു ചേരാനെത്തിയിരുന്നത്. താരനിബിഡമായ ഈയൊരു വിവാഹ വീഡിയോ സിനിമാ പ്രേക്ഷകർ ഏറ്റെടുത്തതോടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി ഇപ്പോഴും എത്തുന്നത്.

You might also like