തമ്പിയുടെ പുതിയ ലക്‌ഷ്യം ശിവാജ്ഞലി…ഞെട്ടിത്തരിച്ച് ആരാധകർ!!! ശിവാജ്ഞലിയെ തൊട്ടുകളിച്ചാൽ ഞങ്ങൾ വെറുതെയിരിക്കില്ലെന്ന് ആരാധകർ…..സാന്ത്വനത്തിന് ഇനി എന്തും സംഭവിക്കാം

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിന്റെ ഐക്യവും ഒത്തൊരുമയും ഏറെ ആഹ്ലാദത്തോടെയാണ് ആരാധകർ കാണാറ്. നടി ചിപ്പിയാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീടിന്റെ ഏക ശത്രു അമരാവതിയിലെ തമ്പിയാണ്. തന്റെ മകൾ അപർണയെ സാന്ത്വനത്തിലെ ഹരി പ്രണയിച്ചുവിവാഹം ചെയ്തതോടെയാണ് തമ്പിക്ക് സാന്ത്വനത്തോടുള്ള ശത്രുത ഇത്രയുമധികം കൂടിയത്.

മകൾ ഗർഭിണിയായതോടെ തമ്പിയുടെ മനസ് അലിഞ്ഞെങ്കിലും ഹരിയോട് മാത്രമേ തമ്പിക്ക് ആ സ്നേഹം ഉള്ളൂ എന്നതാണ് സത്യം. സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത് തമ്പിയുടെ പുതിയ കുതന്ത്രങ്ങളെയാണ്. സാന്ത്വനം കുടുംബത്തെ തകർക്കാൻ ആ കുടുംബത്തിന്റെ ഹൃദയം താൻ പിളർക്കും എന്നാണ് തമ്പിയുടെ പുതിയ ഭീഷണി. ശിവാജ്ഞലിയെയാണ് തമ്പി ലക്‌ഷ്യം വെക്കുന്നത്. സാന്ത്വത്തിന്റെ ഹൃദയം ശിവന്റെയും അഞ്ജലിയുടെയും

ദാമ്പത്യമാണെന്നും അതിൽ താൻ വിള്ളലുകൾ ഉണ്ടാക്കുമെന്നാണ് തമ്പി തൻറെ സന്തത സഹചാരിയോട് പറയുന്നത്. ഇതോടെ സാന്ത്വനം ആരാധകർക്ക് ഭ്രാന്തുപിടിച്ചിരിക്കുകയാണ്. ശിവാജ്ഞലിയെ തൊട്ടുകളിച്ചാൽ ആരാധകർ വെറുതെ ഇരിക്കില്ല. കഥയുടെ ഭാഗമായാൽ പോലും അങ്ങനെയൊരു വഴിത്തിരിവ് സീരിയലിൽ കൊണ്ടുവരരുതെന്നാണ് ശിവാജ്ഞലി ആരാധകരുടെ മുന്നറിയിപ്പ്. അതേ സമയം അമരാവതിയിലെത്തിയ അപർണ അമ്മയോട്

സാന്ത്വനത്തിലെ വിശേഷങ്ങൾ പങ്കിടുന്നതും പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്. ഹരിക്ക് എന്തിനും അവസാനവാക്ക് ബാലനാണെന്നും ഹരിയുമായുള്ള പ്രധാനവഴക്കിന്റെ കാരണം ബാലേട്ടൻ തന്നെയെന്നും പറഞ്ഞുറപ്പിക്കുകയാണ് അപർണ. അപർണയെക്കുറിച്ച് ദേവി അഞ്ജലിയോടും സംസാരിക്കുന്നുണ്ട്. അപർണ വളർന്നു വന്ന സാഹചര്യം വളരെ വ്യത്യസ്തമെന്നും അതിനനുസരിച്ച് അവളുടെ മനസ് സഞ്ചരിക്കുമ്പോൾ നമ്മളൊക്കെ അവൾക്കൊപ്പം നിൽക്കുന്നതുതന്നെയാണ് ശരിയെന്നുമാണ് ദേവിയുടെ അഭിപ്രായം. അതുകേട്ട് അഞ്ജലി ഒന്നും പ്രതികരിക്കാതെ നിൽക്കുകയാണ്.

You might also like