ഹരി ഇനി തമ്പിയുടെ മരുമകൻ….ശിവൻ അഞ്ജലിയുടെ ഹീറോയും …സാന്ത്വനത്തിൽ ഒരേ സമയം ആഹ്ളാദവും വിഷമാവസ്ഥയും ……ശിവാജ്ഞലിയുടെ പ്രണയം പൂത്തുതുടങ്ങി…..

പ്രേക്ഷകരെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയാണ് സാന്ത്വനം പരമ്പരയുടെ ഓരോ എപ്പിസോഡും മുന്നേറുന്നത്. ശിവാജ്ഞലി പ്രണയരംഗങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിന്റെ ഹൈലൈറ്റ്. അഞ്ജലി ഫ്രെയിം ചെയ്യിപ്പിച്ചുവെച്ച ഫോട്ടോ നോക്കി ആസ്വദിക്കുന്ന ശിവനെയാണ് പുതിയ എപ്പിസോഡിൽ കാണിക്കുന്നത്. അതേ സമയം സീരിയലിന്റെ പുതിയ പ്രോമോ വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ശിവനും അഞ്ജലിയും തമ്മിലുള്ള ഒരു സംഭാഷണമാണ്

പ്രോമോയുടെ ഹൈലൈറ്റ്. എന്തുപറഞ്ഞാലും നിങ്ങളാണ് എന്റെ ഹീറോ എന്നുള്ള അഞ്ജലിയുടെ ഡയലോഗ് സംഭാഷണമാണ് ശിവാജ്ഞലി ഫാൻസിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ആരാധകർ കാണാൻ ആഗ്രഹിച്ചിരുന്ന സീനുകൾ ഇപ്പോൾ സീരിയലിൽ വന്നുതുടങ്ങിയതോടെ എല്ലാവരും ത്രില്ലിലാണ്. ഇങ്ങനെപോയാൽ സാന്ത്വനത്തിന്റെ വീക്കിലി റേറ്റിങ് ഇരുപത്തഞ്ച് കടന്നേക്കുമെന്നാണ് ചർച്ച. മനസിനകത്തെ പ്രണയം പുറത്തേക്കുപ്രതിഫലിച്ച്

തുടങ്ങിയതോടെ ശിവനെയും അഞ്ജലിയെയും കാണാൻ വല്ലാത്തൊരു ഭംഗിയാണെന്ന് ആരാധകർ പറയുന്നു. ശിവാജ്ഞലി പ്രണയം പൂത്തുതുടങ്ങുന്ന അതേ സമയം തന്നെ സാന്ത്വനം വീട്ടിൽ മറ്റുചില പ്രശ്നങ്ങൾ ഉരുത്തിരിയുകയാണ്. ഹരിയും അപർണ്ണയും തമ്പിയുടെ വീട്ടിലേക്ക് പോയതോടെ ബാലനും ദേവിയും മനസ്സിൽ കൊണ്ടുനടക്കുന്ന ആതിയാണ് ഇപ്പോൾ ആരാധകരെ വിഷമിപ്പിക്കുന്നത്. ഇനി ഹരിയെ സാന്ത്വനം വീട്ടിലേക്കോ കടയിലേക്കോ വിടാൻ

പറ്റില്ലെന്നും ബാലന്റെ അനിയൻ എന്ന ലേബലിൽ ഇനി ഹരി അറിയപ്പെടേണ്ട കാര്യമില്ലെന്നുമാണ് തമ്പിയുടെ പക്ഷം. ഇനി ഹരി അറിയപ്പെടേണ്ടത് തമ്പിയുടെ മരുമകൻ എന്ന നിലയിലാണത്രെ. തമ്പിയും ഭാര്യയും തമ്മിലുള്ള സംഭാഷണവും ബാലൻ ദേവിയോട് പങ്കിടുന്ന ആശങ്കകളും സാന്ത്വനം ആരാധകരെ ചെറുതായൊന്നുമല്ല ടെൻഷനടിപ്പിക്കുന്നത്. നടി ചിപ്പിയാണ് സാന്ത്വനത്തിൽ ദേവി എന്ന കഥാപാത്രത്തിലെത്തുന്നത്. സജിനാണ് ശിവൻ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനം കവരുന്നത്.

Rate this post
You might also like