ഒളിപ്പിച്ചുവെച്ച ഹൽവയും മുല്ലപ്പൂവും കണ്ടുപിടിച്ച് അഞ്ജലി….നാണത്താൽ തലതാഴ്ത്തി ശിവനും…..എന്നാൽ എല്ലാമറിയുന്ന ബാലൻ കട്ടക്കലിപ്പിലാണ്……സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള സാന്ത്വനത്തിലെ താരങ്ങൾക്കെല്ലാം വെവ്വേറെ ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്. നായക കഥാപാത്രമായ ശിവനായെത്തുന്ന സജിന് ഒട്ടേറെ ആരാധകരാണുള്ളത്. ഏറെ സ്നേഹം മനസിൽ സൂക്ഷിക്കുന്ന ശിവൻ എന്ന കഥാപാത്രമായി താരം തകർത്തഭിനയിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിലാണ് ശിവൻ അഞ്ജലിക്ക് വേണ്ടി ഹൽവയും മുല്ലപ്പൂവും വാങ്ങിക്കൊണ്ടുവരുന്നത്. എന്നാൽ

വീട്ടിലെത്തുമ്പോൾ അമ്മ പനിപിടിച്ചുകിടക്കുയാണെന്നറിഞ്ഞതോടെ സമ്മാനങ്ങൾ ശിവൻ മാറ്റിവെച്ചു. സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ അഞ്ജലി മുറിയിൽ നിന്നും ഹൽവ കണ്ടുപിക്കുകയാണ്. എന്നാൽ അത് അഞ്ജലിക്ക് വേണ്ടി വാങ്ങിയതാണെന്ന് സമ്മതിക്കാൻ ശിവന് നാണമാണ്. ഹൽവ കണ്ണന് വേണ്ടിയാണ് വാങ്ങിയതെന്ന് ശിവൻ പറയുന്നുണ്ട്. എന്നാൽ ഹൽവക്കു പിന്നാലെ മുല്ലപ്പൂവും കണ്ടുപിടിക്കുന്ന അഞ്ജലി ‘ഇതും നിനക്ക്

വേണ്ടി ശിവേട്ടൻ വാങ്ങിയതാ കണ്ണാ’ എന്ന് പറഞ്ഞു ശിവനെ കളിയാക്കുകയാണ്. അതോടെ നാണത്തോടെ അഞ്ജലിയെ നോക്കുന്ന ശിവനെയും പ്രോമോ വിഡിയോയിൽ കാണാം. അതേ സമയം അപർണയുടെ കാര്യങ്ങളിൽ അമരാവതിക്കാർ അമിതമായി ഇടപെടുന്നതിലുള്ള അമർഷം ബാലൻ ദേവിയോട് പങ്കുവെക്കുകയാണ്. മുന്നേ ആവശ്യമില്ലാതെ പ്രശ്നങ്ങളുണ്ടാക്കിയ അപർണയുടെ വീട്ടുകാർ ഇപ്പോളെന്തിനാണ് സാന്ത്വനത്തിലേക്ക്

എത്തിനോൽക്കുന്നതെന്നാണ് ബാലന്റെ ചോദ്യം. സാഹചര്യം മോശമാകാതിരിക്കാൻ അപർണയുടെ അമ്മയെ ന്യായീകരിച്ച് ദേവി സംസാരിക്കുന്നുമുണ്ട്. അപർണയുടെ കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹം ദേവി അഞ്ജലിയോട് പങ്കുവെക്കുന്നതും വിഡിയോയിൽ കാണാം. കുഞ്ഞുവാവയുടെ ഓമനച്ചുണ്ടുകൾ തന്നോട് ചേർത്തുവെക്കാനുള്ള ദേവിയേടത്തിയുടെ ആഗ്രഹം കേട്ട് അഞ്ജലി സങ്കടത്തിലാവുകയാണ്. അനുജന്മാർക്ക് വേണ്ടി ഒരു കുഞ്ഞ് എന്ന ആഗ്രഹം വേണ്ടെന്നു വെക്കുകയായിരുന്നു ബാലനും ദേവിയും.

You might also like