വീട്ടിൽ പച്ചമുളക് ഇപ്പോഴും കാണുമെങ്കിലും ഇതുപോലൊരു റെസിപ്പി ഇതുവരെ ട്രൈ ചെയ്തു കാണില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ സംഭവമാണ് നിങ്ങൾക്കായി ഇന്ന് പരിചയപ്പെടുത്തുന്നത്. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു നമുക്കിത് റെഡി ആക്കാം. ഇതിനായി പച്ചമുളക് നീളത്തിലുള്ളതോ ഉണ്ട മുളകോ എടുക്കാവുന്നതാണ്.
നന്നായി കഴുകിയെടുത്ത് ശേഷം മുളകിന് നെടുകെ കത്തി കൊണ്ട് ഒന്ന് കീറിയിടുക. ഇത് ഇഡ്ഡലിത്തട്ടിൽ 10 മിനിറ്റ് കുറഞ്ഞ തീയിൽ ആവി കഴറ്റിയെടുക്കാം. അപ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടും. മറ്റൊരു പാത്രത്തിൽ അരകപ്പു വെള്ളത്തിലേക്ക് ഒരു വലിയ ഉരുള പുളി ചേർത്ത് കുതിർത്തെടുക്കാം. ഒരു കപ്പ് ശർക്കര ചേർത്ത് ശർക്കര പാനി തയ്യാറാക്കി അരിച്ചു മാറ്റി വെക്കാം. ശേഷം ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക്
എണ്ണയോ വെളിച്ചെണ്ണയോ ആവശ്യാനുസരണം ചേർത്തുകൊടുക്കാം. കടുകും ഉലുവയും പൊട്ടി നിറം മാറി വരുമ്പോൾ കറിവേപ്പില ഇട്ടു കൊടുക്കാം. പിന്നീട് ഇഞ്ചി വെളുത്തുള്ളി എന്നിവ നീളത്തിൽ അരിഞ്ഞതുകൂടി ചേർത്ത് നന്നായി പച്ചമണം മാറും വരെ മൂപ്പിച്ചെടുക്കാം. നിറത്തിനായി അൽപ്പം കാശ്മീരി മുളകുപൊടി കൂടി ചേർക്കാം. ശേഷം എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്..
ഇതുവരെ ട്രൈ ചെയ്യാത്ത കിടിലൻ രുചിയുള്ള മുളക് അച്ചാർ ആണ് തയ്യാറാക്കുന്നത്. ട്രൈ ചെയ്തു നോക്കൂ. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കല്ലേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.