കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ശാലു കുര്യൻ. ഒട്ടനവധി ടെലിവിഷൻ പരമ്പരകളിലും തിളങ്ങിയിട്ടുള്ള ശാലുവിനെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. നെഗറ്റീവ് റോളുകളിലും കോമഡി വേഷങ്ങളിലും ഒരേപോലെ തിളങ്ങിയിട്ടുള്ള ഷാലുവിന്റെ അഭിനയമികവ് ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ‘തട്ടീം മുട്ടീം’ എന്ന ഹാസ്യപരമ്പരയിൽ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ ജന്മദിനത്തിൽ ഏറെ സന്തോഷകരമായ ആ വാർത്ത തന്റെ സോഷ്യൽ മീഡിയ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. “എല്ലാ ജന്മദിനങ്ങളും പ്രത്യേകതകൾ ഉള്ളത് തന്നെയാണ്. എന്നാൽ ഈ ജന്മദിനം കുറച്ചുകൂടി കളർഫുൾ ആകുന്നതിന്റെ കാരണം ഇന്നത്തെ ദിവസം മുതൽ എന്റെ ജീവിതം കൂടുതൽ കളർഫുൾ ആക്കാനും എന്നെ കൂടുതൽ സന്തോഷിപ്പിക്കാനും ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുന്നു എന്നതാണ്. എന്റെ

തങ്കക്കുടത്തിന് ജന്മദിനാശംസകൾ”. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മയുടെ ജന്മദിനത്തിന് തന്നെ ജനിക്കാൻ ഭാഗ്യം ലഭിച്ച കുഞ്ഞ് എന്ന നിലയിലും ശാലുവിന്റെ ബേബിക്ക് പ്രത്യേകം ആശംസകൾ നേരുകയാണ് സോഷ്യൽ മീഡിയ. ആൺകുഞ്ഞാണ് ജനിച്ചതെന്ന് പറഞ്ഞുകൊണ്ട് ആദ്യം താരം പങ്കിട്ട ഇൻസ്റ്റാഗ്രാം സ്റ്റോറിയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ കുറിപ്പിനോടൊപ്പം
താരം ഷെയർ ചെയ്ത ഫോട്ടോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഭർത്താവ് മെൽവിനൊപ്പം ഗർഭകാലത്ത് എടുത്ത ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ താരങ്ങളും ആരാധകരുമാണ് ശാലുവിനും കുഞ്ഞിനും ജന്മദിനാശംസകൾ നേർന്ന് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബവിളക്ക് താരം ആതിര മാധവ് ആദ്യം തന്നെ ശാലുവിനും കുഞ്ഞിനും ബെർത്ഡേ ആശംസ അറിയിച്ച് കമ്മന്റിട്ടിരുന്നു. പിന്നാലെ തട്ടീം മുട്ടീം താരങ്ങളും സോഷ്യൽ മീഡിയയിലെ ശാലുവിന്റെ ആരാധകരും. പൊതുവെ സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ് ശാലു. | Shalu Kurian blessed with baby boy