സീരിയൽ താരം ആലിസ് ക്രിസ്റ്റി ഗോമസ് വിവാഹിതയായി; വൈറ്റ് ബ്രൈഡൽ ഗൗണിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശി സജിൻ സജിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് പ്രിൻസസ് ലുക്ക് ബ്രൈഡൽ ഗൗണിൽ അതീവ സുന്ദരിയായ ആണ് താരം വിവാഹ ചടങ്ങുകളിൽ തിളങ്ങിയത്. സിനിമാ സീരിയൽ രംഗത്ത് നിന്നുള്ള സുഹൃത്തുക്കൾ ഉൾപ്പെടെ ഉള്ളവർ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട് . ആലിസിന്റെയും സജിന്റെയും അറേൻജ്‌ഡ്‌ മാര്യേജ് ആണ്.

ഒരു സുഹൃത്ത് വഴിയാണ് ആലീസിന് സജിന്റെ വിവാഹാലോചന വരുന്നത്. സജിൻ ചെയ്ത ഏതാനും ടിക്ടോക് വീഡിയോകളും ആ സുഹൃത്ത് ആലീസിനെ കാണിച്ചു. അങ്ങനെ ഇരുവർക്കും ഇഷ്ടം ആയതിനെ തുടർന്ന് വീട്ടുകാർ ചേർന്ന് വിവാഹം ആലോചിക്കുകയായിരുന്നു. തൻറെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്നെ വിവാഹ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. സജിനെ പരിചയപ്പെടുത്തിയതും യൂട്യൂബ് ചാനലിലൂടെയാണ്. സേവ് ദ ഡേറ്റ് വീഡിയോയും

പ്രീ മാരേജ് ഫോട്ടോഷൂട്ടുകളും എല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനിലുള്ള Evanshi ഡിസൈനേഴ്സ് ആണ് ആലീസിന്റെ വെഡിങ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. അനു ഫാത്തിമയാണ് ഡിസൈനർ. വെഡിങ് ഗൗണിൽ അതീവ സുന്ദരിയായി ആണ് താരം ചടങ്ങുകളിൽ തിളങ്ങിയത്. വിവാഹ ഫോട്ടോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുള്ളത്. സൂര്യ ടിവിയിലെ ജനപ്രിയ സീരിയലായ തിങ്കൾകലമാൻ, സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന മിസ്സ് ഹിറ്റ്ലർ എന്നിവയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിനു ശേഷവും ആലീസ് അഭിനയം തുടരുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Rate this post
You might also like