സേമിയോയും മുട്ടയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..സൂപ്പർ സേമിയോ ബിരിയാണി

English English Malayalam Malayalam

സേമിയോ വെച്ച് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ചെയ്തു നോക്കാറുണ്ട്. പായസവും ഉപ്പുമാവും അങ്ങനെ പലതരം വിഭവങ്ങൾ. ഇന്ന് നമ്മൾ പരിചയ പെടാൻ പോകുന്നത് സേമിയോ കൊണ്ടൊരു ബിരിയാണിയാണ്. അപ്പോൾ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഇതിലേക്ക് ആവശ്യമായ സേമിയോ വറത്തെടുക്കാം ഇതിനായി ഒരു പാനിൽ രണ്ട് ടീസ്പൂൺ നെയ്യ് ചൂടാക്കിയെടുക്കാം, ഇതിലേക്ക് ഒരു കപ്പ്

സേമിയോ വറത്തെടുക്കാം. ഇനി ഇത് മാറ്റി വെക്കാം. അടുത്തതായി അതെ പാനിൽ തന്നെ ഒന്നര ടേബിൾ സ്പൂൺ നെയ്യും വെളിച്ചെണ്ണയും ചേർത്ത് ഏലക്കായും കറുവപ്പട്ടയും പൊട്ടിച്ചെടുക്കാം. അതിലേക്ക് ഒരു വലിയ സബോള ചെറുതാക്കി അരിഞ്ഞതും ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് അതിന്റെ പച്ചമണം

മാറുമ്പോൾചെറുതാക്കി അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊടുക്കാം. ഇനി ഇത് മൂടിവെച്ച് വേവിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പില, മഞ്ഞൾ പൊടി കുരുമുളക് പൊടി, ബിരിയാണി മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം രണ്ടു കോഴിമുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്ത് കോഴിമുട്ട വേവിച്ചെടുക്കാം. കോഴിമുട്ട വെന്തുവരുമ്പോൾ അതിലേക്ക് വെള്ളം

ഒഴിക്കുക. ഈ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് നേരത്തെ വറത്തു വെച്ചിരിക്കുന്ന സെമിയോ ചേർത്ത് കൊടുക്കാം. ഇനി ഒരു പത്തു മിനിറ്റ് അടച്ചു വെച്ച് വേവിക്കാം. അതിനുശേഷം അതിന്റെ മുകളിലേക്ക് മല്ലിയിലയും പൊതിയനിലയും ചേർത്ത് ഇളക്കി കൊടുക്കാം. ഈ വിഭവം നമ്മുക്ക് വേണ്ടി പരിചയപ്പെടുത്തിയത് Ladies planet By Ramshi. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കല്ലേ..കൂടുതൽ സേമിയോ വിഭവങ്ങൾ നിങ്ങൾക്കറിയാവുന്നവ കമന്റ് ചെയ്യണേ….

You might also like