തമ്പിക്ക്‌ കണക്കിന് കൊടുത്ത് ബാലൻ.!! സത്യങ്ങൾ മനസിലാക്കിയ ബാലന് മുന്നിൽ വിറങ്ങലിച്ച് തമ്പി. ശിവൻ ഇനി തുടർന്നുപഠിക്കുന്നുവോ.!!!

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിൽ രസകരമായ ചില രംഗങ്ങളാണ് ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത്. പിണക്കം മാറ്റാൻ വേണ്ടി ശിവനെയും അഞ്ജലിയെയും കൂടി ക്ഷേത്രത്തിൽ പറഞ്ഞുവിട്ടത് ദേവിയും ബാലനും ചേർന്നാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് അഞ്‌ജലി തിരികെയെത്തിയത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ അഞ്‌ജലിയെ സമാധാനിപ്പിക്കുന്ന ദേവിയെ കാണിക്കുന്നുണ്ട്.

ഇങ്ങനെയൊരനുഭവം ഉണ്ടായത് തന്നെ എന്തെങ്കിലും നല്ലത് വരാൻ വേണ്ടിയാകുമെന്നും ഇതുകൊണ്ട് ചിലപ്പോൾ ശിവന് തുടർന്നു പഠിക്കണമെന്ന് തോന്നിയാലോ എന്നുമാണ് ദേവി അഞ്ജുവിനോട് പറയുന്നത്. അതേ സമയം കൃഷ്ണാ സ്റ്റോർസിൽ മറ്റൊരു അവിചാരിത രംഗം നടക്കുന്നതും പ്രൊമോയിൽ കാണാം. തമ്പി ബാലനെക്കാണാൻ എത്തിയിരിക്കുകയാണ്. പ്രശ്നങ്ങളെല്ലാം മറന്ന് സ്നേഹത്തോടെ മുന്നോട്ടുപോകാൻ തയ്യാറാകണമെന്നാണ് തമ്പിയുടെ ആവശ്യം.

അപർണയുടെ അച്ഛൻ എന്ന നിലയിലോ ഹരിയുടെ അമ്മായിയച്ചൻ എന്ന നിലയിലോ തമ്പിയോട് സാന്ത്വനത്തിന് എന്നും സ്നേഹം തന്നെയാകും എന്ന് പറയുന്ന ബാലൻ പിന്നീട് പറയുന്ന ചില മാസ് ഡയലോഗുകളാണ് ഇപ്പോൾ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. ശിവൻ മുന്നേ ജയിലിലായതിന് പിന്നിൽ തമ്പിയുടെ നാടകമായിരുന്നു അരങ്ങേറിയതെന്ന് ബാലൻ മനസിലാക്കുന്നതാണ് പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരിക്കുന്നത്. ജഗന്നാഥനെ കാണാൻ

അനിയന്മാരെ കൂട്ടി വന്ന സമയം ആ വീടിനകത്ത് നിങ്ങൾ പതുങ്ങിയിരിക്കുന്നുണ്ടായിരുന്നില്ലേ എന്നും ബാലൻ തമ്പിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം കേട്ട് വിറങ്ങലിച്ചുനിൽക്കുന്ന തമ്പിയെയാണ് പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്. എന്താണെങ്കിലും ഈ കാര്യങ്ങളെല്ലാം ബാലൻ എല്ലാവരോടും തുറന്നുപറയണമെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ആരും ഒന്നും അറിയാതെ എല്ലാം മനസ്സിൽ സൂക്ഷിക്കുന്ന രീതിയിലേക്ക് ബാലൻറെ സമീപനം മാറല്ലേ എന്നാണ് പ്രേക്ഷകരുടെ അഭ്യർത്ഥന.

You might also like