ഇണങ്ങിയും പിണങ്ങിയും സ്നേഹത്തിന്റെ, പ്രണയത്തിന്റെ പുതിയൊരു ലോകം തീർക്കുകയാണ് നമ്മുടെ സ്വന്തം ശിവാഞ്ജലിമാർ. അടിമാലി ട്രിപ്പിന്റെ ആവേശത്തിലാണ് അവർ. പരസ്പരം ഇഷ്ടങ്ങൾ പങ്കുവെച്ച്, സ്വപ്നങ്ങൾ തുറന്നുപറഞ്ഞുള്ള ഒരു യാത്ര. ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്ജലിമാർ. അവരുടെ ഓരോ രംഗങ്ങളും ഏറെ ആസ്വദിച്ചാണ് പ്രേക്ഷകർ കാണാറുള്ളത്. സ്നേഹനിർഭരമായ
ആ യാത്രയിൽ ഏറെ ആസ്വദിച്ചുമുന്നേറുന്ന ശിവാഞ്ജലിമാരുടെയൊപ്പം യാത്രയിലാണ് ഇപ്പോൾ ആരാധകരും. അഞ്ജുവിനെ ചുരിദാർ വേഷത്തിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. പരമ്പരയുടെ തുടക്കത്തിൽ മാത്രമാണ് അഞ്ജലിയെ ചുരിദാർ ധരിച്ച് പ്രേക്ഷകർ കണ്ടിട്ടുള്ളത്. സാന്ത്വനം വീട്ടിലെ മരുമകളായി എത്തിയതോടെ പൂർണ്ണമായും സാരിയിലേക്ക് മാറുകയായിരുന്നു അഞ്ജു. അടിമാലി ട്രിപ്പിനിടയിൽ അഞ്ജുവിനെ

ചുരിദാർ വേഷത്തിലാണ് പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അതേ സമയം സാന്ത്വനം വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം ഒരു പ്രശ്നഭൂമിയിലാണ്. ഭദ്രനും സംഘവും ഒരു യുദ്ധം തന്നെയാണ് അഴിച്ചുവിടുന്നത്. അപ്പുവിന്റെ മുടിക്ക് കുത്തിപിടിച്ച് വീടിന് പുറത്തേക്ക് തള്ളുന്ന രംഗവും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. ബാലനും കുടുംബത്തിനുമെതിരെ പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് ഭദ്രൻ. എന്നാൽ അവിടെയും ബാലൻ ശക്തമായി അതിനെ നേരിടുന്നുണ്ട്.
ഇനി എന്തൊക്കെയാണ് ഭദ്രനും മക്കളും കൂടി ഉണ്ടാക്കിവെക്കാൻ പോകുന്ന പുതിയ പ്രശ്നങ്ങൾ എന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. ഭദ്രനെപ്പോലെ തന്നെ അപകടകാരികളാണ് അയാളുടെ ഭാര്യയും മക്കളും. സാന്ത്വനത്തിലെ ഓരോരുത്തരോടും അവർക്ക് പക തന്നെയാണ്. തറവാട്ട് വീട് ഏതാണ്ട് കുരുക്ഷേത്രഭൂമിയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് സാന്ത്വനം മുന്നോട്ടുപോകുന്നത്. | Santhwanam today episode
