അംബികയ്ക്കെതിരെ ശബ്ദമുയർത്തി കണ്ണനും അഞ്ജുവും. സാന്ത്വനത്തിൽ കുഞ്ഞുങ്ങൾ വാഴാത്തത് ദേവിയുടെ ദോഷം മൂലമോ ? പ്രശ്നപരിഹാരം ഉടൻ

ഒടുവിൽ മുന്നേ പറഞ്ഞുവെച്ചത് പോലെ പഴിയെല്ലാം ദേവിയിൽ വന്നുചേരുകയാണ്. സാന്ത്വനത്തിൽ സന്താനങ്ങൾ ഉണ്ടാവാത്തത് ദേവിയുടെ ദോഷം കൊണ്ടാണെങ്കിൽ അതിനുള്ള പരിഹാരക്രിയകൾ ഉടൻ നടത്തണമെന്നാണ് അംബിക പറയുന്നത്. അംബികയുടെ വാക്കുകൾ കേട്ട് തളർന്നുപോകുന്ന ദേവിയെയും സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. അതേ സമയം സാന്ത്വനത്തിലെത്തിയ അംബിക ഹരിയുടെ മദ്യപാനത്തെക്കുറിച്ചാണ്

ആദ്യം സംസാരിക്കുന്നത്. ഹരിയേട്ടൻ ആദ്യമായാണ് ഇത്തരത്തിൽ മദ്യപിക്കുന്നതെന്നും അതിന് കാരണം അമരാവതിക്കാർ തന്നെയാണെന്നും കണ്ണൻ തുറന്നടിക്കുന്നുണ്ട്. അഞ്‌ജലിയും അംബികയ്ക്ക് നേരെ ശബ്ദമുയർത്തുന്നത് കാണാം. അപ്പുവിനെ സംരക്ഷിക്കാൻ ഇവിടെ ആൾക്കാർ ഉണ്ടെന്നും അതിൽ കൂടുതൽ ആരുടെയും സഹായം ആവശ്യമില്ലെന്നുമാണ് അഞ്ജുവിന്റെ പക്ഷം. കുഞ്ഞ് നഷ്ടപ്പെട്ട സങ്കടത്തിൽ നിന്ന് ഇനിയും പുറത്തുവരാത്ത അപ്പുവിനെ കാണാൻ വന്ന

അംബിക ഇത്തവണ വീട്ടിലെ മറ്റ് അംഗങ്ങളുമായി സംസാരിച്ചത് വിനയായിരിക്കുകയാണ്. രാജേശ്വരിയുടെ ഇടപെടലുകളാണ് അപ്പുവിന്റെ കുഞ്ഞ് നഷ്ടപ്പെടുന്നതിന് കാരണമായത്. സാന്ത്വനത്തിൽ നിന്നും അപ്പുവിനെയും ഹരിയെയും അടർത്തിമാറ്റാൻ വന്ന രാജേശ്വരിക്ക് അതിന് സാധിച്ചില്ലെങ്കിലും അവരുടെ ജീവിതത്തിലെ വലിയ സന്തോഷം പിഴുതെറിയാൻ വളരെയെളുപ്പം കഴിഞ്ഞു. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പര സാന്ത്വനം ഇപ്പോൾ സങ്കടകഥയുടെ ട്രാക്ക്

പിടിച്ചതോടെ പ്രേക്ഷകരെ അൽപ്പം നിരാശരാക്കിയിട്ടുണ്ട്. ഇത്രയും ലാഗ് വേണമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരേ രംഗങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നുണ്ട്. ആരാധകർ ഏറെയുള്ള ഒരു പരമ്പര കൂടിയാണ് സാന്ത്വനം. ശിവാഞ്‌ജലിമാർക്ക് ഉള്ള ആരാധകർ തന്നെ എത്രയോ വലുതാണ്. സങ്കടകഥയുടെ ട്രാക്ക് പിടിച്ചതോടെ ശിവാഞ്ജലി സീനുകൾക്കും ഇപ്പോൾ ഇടവേള കൊടുത്തിരിക്കുകയാണ്. ശിവാഞ്ജലിമാർ പ്ലാൻ ചെയ്തിരുന്ന ട്രിപ്പ് ഉടൻ തന്നെ കാണിക്കണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.

You might also like