ഒടുവിൽ സാന്ത്വനത്തിലെ സന്തോഷക്കാഴ്ച്ചകൾക്ക് തല്ക്കാലം ഫുൾസ്റ്റോപ്പ് ഇടേണ്ടിവരുകയാണ്. സാന്ത്വനം കുടുംബം ആറ്റുനോറ്റ് കാത്തിരുന്നത് ആ കുഞ്ഞിന് വേണ്ടിയായിരുന്നു. ഹരിക്കും അപ്പുവിനും ജനിക്കാൻ പോകുന്ന കുഞ്ഞ് സാന്ത്വനത്തിൽ ഓടിക്കളിക്കുന്ന ദിവസങ്ങൾക്കായി എല്ലാവരും ഒരേപോലെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. ഹരിയെ ഉപദ്രവിക്കാൻ ആളെവിട്ട രാജേശ്വരിയെ ചോദ്യം ചെയ്യാൻ പോയ
അപർണ അമരാവതി വീടിന്റെ പടിയിറങ്ങുമ്പോൾ ബോധരഹിതയാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായത് അപ്പുവിനെ മാത്രമാണ്. ആറ്റുനോറ്റിരുന്നത് പാഴ്ക്കിനാവായ ദിവസം. ആ ദുഖത്തിലൂടെയാണ് ഇപ്പോൾ സാന്ത്വനം വീട് കടന്നുപോകുന്നത്. എരിതീയിൽ എണ്ണയൊഴിക്കാൻ സാന്ത്വനത്തിലേക്ക് ജയന്തിയെത്തുന്നത് പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. ‘എപ്പോൾ നീ നിന്റെ

കുഞ്ഞിനെക്കൊണ്ട് ദേവിയെ അമ്മ എന്ന് വിളിപ്പിക്കുമെന്ന് പ്രഖ്യാപിച്ചോ, അവിടെ നിന്നാണ് നിനക്ക് കഷ്ടകാലം സംഭവിക്കുന്നത്. ദേവിക്ക് ഒരു കുഞ്ഞിന്റെ അമ്മേ എന്ന വിളി കേൾക്കാനുള്ള ഭാഗ്യമില്ല.” ജയന്തിയുടെ വാക്കുകൾ കേട്ട് സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്ന അപർണയെ പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. നിന്റെ സുഖകരമായ കുടുംബജീവിതത്തിന് നല്ലത് ഹരിയെയും വിളിച്ചുകൊണ്ട് അമരാവതിയിലേക്ക് പോകുന്നതാണ്.
ഇതെല്ലാം കേട്ടതിന് ശേഷം അപ്പു റൂമിന് പുറത്തേക്ക് വരുകയാണ്. തന്റെ നിലപാട് അപ്പു സാന്ത്വനം വീട്ടുകാരെ അറിയിക്കാൻ പോകുന്നു എന്ന് വേണം പ്രൊമോയിൽ നിന്നും മനസിലാക്കാൻ. ഹരിയെയും കൊണ്ട് അപ്പു അമരാവതിയിലേക്ക് പോകുമോ എന്ന സംശയം ഇപ്പോൾ പ്രേക്ഷകർക്കുമുണ്ട്. ഇനി എന്തായാലും കുറച്ച് ദിവസത്തേക്ക് സാന്ത്വനം വീട്ടിൽ ദുഖപൂർണമായ രംഗങ്ങളാവും ഉണ്ടായേക്കുക എന്നുറപ്പിക്കുന്നുമുണ്ട് പ്രേക്ഷകർ. Santhwanam today episode.
