ബാലനും ദേവിയും സാന്ത്വനത്തിൽ നിന്ന് പടിയിറങ്ങുന്നു. ദേവിയെ ഈ സങ്കടക്കടലിൽ നിന്ന് ആരാകും മോചിപ്പിക്കുക?

നിറഞ്ഞ കണ്ണുകളോടെയാണ് സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പ്രേക്ഷകർ കണ്ടത്. കരഞ്ഞു കൊണ്ടല്ലാതെ ആർക്കും തന്നെ ആ പ്രൊമോ കാണാൻ സാധിക്കുമായിരുന്നില്ല. ഒടുവിൽ ബാലനും ദേവിയും സാന്ത്വനം വീടിന്റെ പടിയിറങ്ങുകയാണ്. ‘ഞങ്ങൾ രണ്ടാൾക്കും ഒരു ഇടവേള വേണം’ എന്നാണ് ബാലൻ വീട്ടുകാരെ അറിയിക്കുന്നത്. ലക്ഷ്മിയമ്മയോട് കരഞ്ഞു കൊണ്ടാണ് ദേവി അത്‌ പറയുന്നത്. ‘ഞാൻ താമസിക്കുന്ന വീട്ടിൽ കുഞ്ഞുങ്ങൾ വാഴില്ല അമ്മേ…’

തന്റെ ദോഷത്തെക്കുറിച്ച് പറയുമ്പോൾ ദേവി ഏറെ വികാരാധീനയായിരുന്നു. ബാലേട്ടനെ വട്ടം കെട്ടിപ്പിടിച്ച് കരയുകയാണ് അനിയന്മാർ. ഹരിയും ശിവനും കണ്ണനും ഏട്ടന്റെ മാറിൽ ചാഞ്ഞ് കരച്ചിലാണ്. മറുഭാഗത്ത് അപ്പുവും അഞ്ജുവും ദേവിയെ ചേർത്തു പിടിച്ച് വിങ്ങിപ്പൊട്ടുകയാണ്. സാന്ത്വനം വീട് മൊത്തം സങ്കടത്തിന്റെ കുത്തൊഴുക്കിലാണ്. വേദന കടിച്ചമർത്തി ദേവി ബാലൻറെ കണ്ണുകളിലേക്ക് തന്നെ നോക്കുകയാണ്. കഴിഞ്ഞ ദിവസം തമ്പിയുടെ

നിർദ്ദേശ പ്രകാരം അംബിക സാന്ത്വനത്തിൽ വന്നു പോയതോടെയാണ് ദേവി ഏറെ വിഷമത്തിലായതും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതും. ആർക്കും ഒരു പരാതിക്കും വക കൊടുക്കാതിരുന്ന കൂട്ടുകുടുംബം ആയിരുന്നു സാന്ത്വനം. അപ്പുവിന് ജനിക്കാനിരുന്ന കുഞ്ഞ് നഷ്ടപ്പെട്ടതോടെ സാന്ത്വനത്തിന്റെ രൂപം മൊത്തത്തിൽ മാറി. ബാലനും ദേവിയും സാന്ത്വനത്തിൽ നിന്ന് പടിയിറങ്ങുന്ന വാർത്ത എത്തിയതോടെ പ്രേക്ഷകരും ഏറെ നിരാശയിലാണ്.

ഇനി എങ്ങനെ ഈ പരമ്പര കാണും എന്നൊക്കെയാണ് സീരിയൽ പ്രേക്ഷകർ ചോദിക്കുന്നത്. പതിവ് കണ്ണീർ പരമ്പരകളെ മറികടന്ന് സാന്ത്വനം സ്വീകരിച്ച അവതരണ ശൈലിയാണ് പരമ്പരക്ക് മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയത്. എന്നാലിപ്പോൾ കഥയുടെ ഈ ട്രാക്ക് പ്രേക്ഷകരിൽ നിരാശയാണ് സൃഷ്ടിക്കുന്നത്. നടി ചിപ്പി ദേവി എന്ന കഥാപാത്രത്തിൽ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. അസാധാരണമായ അഭിനയശൈലി ദേവി എന്ന കഥാപാത്രത്തിലേക്ക് പകർന്നു നൽകുന്നത് സാന്ത്വനം പരമ്പരക്ക് തന്നെ ശക്തി പകരുകയാണ്. santhwanam today episode

You might also like