സാന്ത്വനത്തിൽ പുത്തൻ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തി തമ്പി.. തമ്പിയുടെ ശ്രമങ്ങൾ സാന്ത്വനം വീട് തകർക്കുമോ എന്ന് ആരാധകരും.!!

മലയാളികൾക്കിടയിൽ എല്ലാം തന്നെ ചുരുക്കം സമയം കൊണ്ട് തരംഗമായി മാറിയ ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ അത്യന്തം നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയ സാന്ത്വനത്തിൽ സന്തോഷവും സ്നേഹവും എല്ലാം തകർക്കാനുള്ള തമ്പിയുടെയും ലച്ചുവിന്റെയും തന്ത്രങ്ങൾ മിനിസ്‌ക്രീൻ പ്രേക്ഷകരിൽ സൃഷ്ടിക്കുന്നത് കൂടുതൽ ആശങ്കകൾ.

സന്തോഷം എന്നും അലതല്ലിയിരുന്ന സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായത് അമരാവതിയിലെ തമ്പിയുടെ ഗൂഡ ഇടപെടലിലൂടെയാണ്. മകൾ അപർണ സാന്ത്വനത്തിലെ മരുമകളാണെങ്കിലും ആദ്യമൊന്നും മകളെ സ്വീകരിക്കാൻ തമ്പി തയ്യാറായിരുന്നില്ല. എന്നാൽ അപർണ്ണ ഗർഭിണിയായതോട എത്താനും ചെറിയ വിട്ടുവീഴ്ചകൾക്ക് തമ്പി തയ്യാറായി. ഇപ്പോൾ ഹരിക്കൊപ്പം അപർണയെ ഉടനടി തന്നെ അമരാവതിയിലേക്ക് പൂർണമായും തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ് തമ്പി.

എന്നാൽ തമ്പിയുടെ ശ്രമങ്ങളെല്ലാം തന്നെ വിഫലമാവുകയായിരുന്നു. ഇപ്പോൾ തൻറെ പുതിയ അടവുമായി അയാൾ വീണ്ടുൻ കളത്തിലിറങ്ങിയിരിക്കുകയാണ്. തമ്പിയുടെ ഇളയ സഹോദരി രാജലക്ഷ്മി അതിനായി തന്നെ സാന്ത്വനത്തിൽ എത്തിയിട്ടുണ്.ഈ പ്ലാൻ ഭാഗമായി തമ്പി വീണ്ടും എത്തുന്നത് നമുക്ക് പുത്തൻ പ്രോമോയിൽ കാണാൻ സാധിക്കും. സാന്ത്വനത്തിലേക്ക് പുതിയ ഗ്യാസ് അടുപ്പുമായി എത്തുന്ന തമ്പിയെയാണ് നമുക്ക് പുത്തൻ പ്രോമോ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഇത്‌ നമ്മുടെ സ്വന്തം കുടുംബം അല്ലേ അതിനാൽ തന്നെ ഒരു സഹായമായി എല്ലാവർക്കും പാചകം ചെയ്യാൻ ഇത്‌ സഹായിക്കും എന്നാണ് തമ്പി വാദം. കൂടാതെ ഈ ഒരു പ്രൊമോയിൽ പുതിയ അടുപ്പിൽ പാൽ കാച്ചി തുടക്കം കുറിക്കുന്ന ലച്ചു അപ്പച്ചിയെയും അപ്പുവിനെയും നമുക്ക് കാണാൻ സാധിക്കും. അതിനാൽ തന്നെ ഈ കുതന്ത്രത്തിന് പിന്നിൽ തമ്പിക്ക് വ്യക്തമായ ലക്ഷ്യമുണ്ട് എന്നും ആരാധകർ അടക്കം അഭിപ്രായപെടുന്നുണ്ട്. മുൻപ് ഒരു കിടക്ക സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് പിന്നാലെ മറ്റൊരു അടുപ്പ് വില്ലനായി മാറുമോ എന്നാണ് പ്രേക്ഷകർ അടക്കം ചോദിക്കുന്നത്.

You might also like