അപർണയെയും കുഞ്ഞിനേയും നമുക്ക് വേണ്ട, തമ്പിയെ ഞെട്ടിച്ച് രാജേശ്വരിയുടെ തീരുമാനം!!!! സാന്ത്വനത്തിൽ വമ്പൻ ട്വിസ്റ്റ്.!!

ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ സാന്ത്വനം പരമ്പര മുന്നോട്ടുപോകുന്നത്. സാന്ത്വനത്തിൽ നിന്നും ലച്ചു അപ്പച്ചി പടിയിറങ്ങിയതോടെ പ്രശ്നങ്ങളെല്ലാം കെട്ടടങ്ങി എന്ന് വിചാരിച്ചവർക്കെല്ലാം തെറ്റി. അതിനേക്കാൾ ഭീകരമാണ് ഇനി വരാനിരിക്കുന്ന കാഴ്ചകൾ. തമ്പിയുടെ മൂത്ത സഹോദരി രാജേശ്വരി ഇതിനോടകം രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അമരാവതിയിലെത്തുന്ന രാജേശ്വരിയെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം.

പുകഞ്ഞ കൊള്ളി പുറത്ത് എന്നാണ് രാജേശ്വരിയുടെ പക്ഷം. അപർണ ഗർഭിണിയാണെന്നും ജനിക്കാനിരിക്കുന്ന കുഞ്ഞ് അമരാവതിയുടെ അനന്തരാവകാശിയാണെന്നും തമ്പി പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ രാജേശ്വരിയുടെ തീരുമാനം തമ്പിയെ ഞെട്ടിക്കുകയാണ്. അങ്ങനെയൊരു അനന്തരാവകാശിയെ നമുക്ക് വേണ്ട എന്ന നിലപാടാണ് അവരുടേത്. അതേ സമയം സാന്ത്വനം വീട്ടിൽ രസകരമായ ചില സംഗതികൾ അരങ്ങേറുകയാണ്. കൃഷ്ണാ സ്റ്റോർസിന്റെ രണ്ടുമൂന്ന് ബ്രാഞ്ചുകൾ കൂടി തുടങ്ങണമെന്നാണ്

അഞ്ജുവിന്റെ ആഗ്രഹം. ദേവിയോടാണ് ഈ ആഗ്രഹം അഞ്‌ജലി അറിയിക്കുന്നത്. ഇത്തവണ താക്കോലും വാങ്ങി ശിവൻ യാത്രയാകുമ്പോൾ അഞ്ജലിയോട് ഒന്നും പറയുന്നില്ല. ഒരു വാക്ക് പോലും പറയാതെ പോകുന്നതിന്റെ പരിഭവം അഞ്ജുവിനുണ്ട്. ഇനി എന്തൊക്കെ സംഭവിച്ചാലും ശിവൻ വന്ന് മാപ്പ് പറയാതെ അങ്ങോട് കയറി മിണ്ടാൻ പോകില്ല എന്ന തീരുമാനത്തിലാണ് അഞ്ജു. ഒരു വാക്ക് പറഞ്ഞിട്ട് പോയാലെന്താ കുഴപ്പം എന്നതാണ് പ്രശ്നം. ഇറങ്ങുന്ന സമയം ‘അഞ്ജുവിനോട് പറയുന്നില്ലേ?’ എന്ന് ദേവിയേടത്തി

ചോദിച്ചുവെങ്കിലും ‘ഏടത്തി പറഞ്ഞാൽ മതി’ എന്ന് പറഞ്ഞ് ആള് പോയിക്കളയുകയായിരുന്നു. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പ്രണയജോഡിയാണ് ശിവാഞ്ജലി. ഇവരുടെ പരിഭവം പോലും ആരാധകർ ആസ്വദിക്കാറുണ്ട്. നടൻ സജിൻ, ശിവൻ എന്ന കഥാപാത്രമായെത്തുമ്പോൾ ഗോപിക അനിൽ അഞ്ജലിയാകുന്നു. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. ദേവി എന്ന മൂലകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെ.

You might also like