ലച്ചു അപ്പച്ചിക്ക് ശേഷം രാജേശ്വരി… ആള് കൊടും ഭീകരി, ദേവിയെ കരണത്തടിച്ചവർ തിരിച്ചെത്തുമ്പോൾ.. സാന്ത്വനത്തിൽ വാഷിംഗ് മെഷീൻ ഉൽഘാടനം.!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ജീവിതഗന്ധിയായ മുഹൂർത്തങ്ങളുമായി മുന്നോട്ടു പോകുന്ന പരമ്പര കുടുംബബന്ധങ്ങളിലെ ഊഷ്മളതയാണ് അടിവരയിട്ട് പറയുന്നത്. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. അമരാവതി പോലൊരു സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന അപർണ സാന്ത്വനത്തിലെ ഹരിയുടെ ഭാര്യയായി എത്തിയപ്പോൾ ആദ്യമൊക്കെ കുറച്ച് പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.

പിന്നീട് സ്നേഹ സാന്ത്വനത്തിന്റെ ഭാഗമാവുകയായിരുന്നു അപ്പു. ഈയിടെ ലച്ചു അപ്പച്ചി സാന്ത്വനത്തിൽ താമസം ആരംഭിച്ചതോടെ കുറച്ചധികം പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ലച്ചു വാങ്ങിക്കൊണ്ടുവന്ന ഗ്യാസ് അടുപ്പും വാഷിങ് മെഷീനുമെല്ലാം ലച്ചുവിനെ പറഞ്ഞു വിട്ടപ്പോൾ അപ്പു തിരികെ കൊടുത്തയച്ചിരുന്നു. വാഷിങ് മെഷീന്റെ ഗുണങ്ങൾ അപ്പു അഞ്ജുവിനോട് വിവരക്കുന്നത് കേട്ടതിനെ തുടർന്നാണ് ദേവി സാന്ത്വനത്തിലേക്ക് ഒരു പുത്തൻ വാഷിങ് മെഷീൻ വാങ്ങിയത്.

സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ വാഷിംഗ് മെഷീൻ വീട്ടിലെത്തുന്നതും എല്ലാവരും കൂടി കണ്ണനെ കൊണ്ട് അത്‌ ഉത്ഘാടനം ചെയ്യിപ്പിക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്. വാഷിംഗ് മെഷീനൊപ്പം നിന്ന് സാന്ത്വനം വീട്ടിലെ എല്ലാവരും കൂടി സെൽഫി എടുക്കുന്നതും കാണാം. അതേ സമയം വാഷിങ് മെഷീൻ വന്നതിൽ തനിക്ക് സങ്കടവുമുണ്ടെന്നാണ് അഞ്ജു ശിവനോട് പറയുന്നത്. പഴയത് പോലെ കല്ലിന്മേൽ തിരുമാനും തുണി പിഴിയാനുമൊന്നും ശിവേട്ടന്റെ സഹായം ചോദിക്കാൻ പറ്റില്ലല്ലോ എന്ന

സങ്കടമാണ് അഞ്‌ജലിക്ക്. സാന്ത്വനം വീട് തകർക്കാൻ ലച്ചു അപ്പച്ചിക്ക് സാധിക്കാത്തിടത്ത് ആ പഴയ ആള് തിരിച്ചെത്തുന്നതും പ്രൊമോ വീഡിയോയിൽ കാണാം. തമ്പിയുടെ മൂത്ത സഹോദരി രാജേശ്വരി വീണ്ടുമെത്തുന്നതായാണ് പ്രൊമോയിൽ കാണിക്കുന്നത്. ലച്ചു അപ്പച്ചിയെ പോലെയല്ല, രാജേശ്വരി കൊടും ഭീകരിയാണെന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്. മുമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെ ദേവിയുടെ കരണത്തടിച്ച സ്ത്രീയാണ് അമരാവതിയിലെ ഈ രാജേശ്വരി.

You might also like