എച്ചി അപ്പച്ചിയെ പുറത്താക്കി സ്നേഹസാന്ത്വനം ഇനി പഴയതുപോലെ.. സാന്ത്വനത്തിൽ ആ അപ്രതീക്ഷിത ട്വിസ്റ്റ്!!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര ബാലന്റെയും ദേവിയുടെയും അവരുടെ അനുജന്മാരുടെയും സ്നേഹസമ്പന്നമായ കുടുംബകഥയാണ് പറയുന്നത്. ഒരു ദുഷ്ടശക്തിക്കും തകർക്കാൻ കഴിയാത്തതാണ് സാന്ത്വനത്തിന്റെ കെട്ടുറപ്പ്. ലച്ചു അപ്പച്ചിയെ പോലെ ഒരാൾ ദിവസങ്ങളോളം ശ്രമിച്ചിട്ടും സാന്ത്വനത്തിന്റെ ഐക്യം ഇല്ലാതാക്കാൻ കഴിഞ്ഞില്ല. അപർണ തന്നെയാണ് ലച്ചു അപ്പച്ചിയെ പുറത്താക്കാൻ മുൻകൈ എടുത്തത്.

അപ്പച്ചിയുടെ വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്ത് ഒപ്പം ഗ്യാസ് അടുപ്പും വാഷിങ് മെഷീനുമൊക്കെ തിരിച്ചികൊടുത്തുവിട്ടാണ് ലച്ചു അപ്പച്ചിക്ക് അപ്പു മാസ് ക്ലൈമാക്സ് കൊടുത്തത്. ഇപ്പോഴിതാ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ ചാനൽ പുറത്തുവിട്ടിരിക്കുകയാണ്. നഷ്ടപ്പെടുമെന്ന് കരുതിയ സ്നേഹവും സന്തോഷവും സമാധാനവുമെല്ലാം തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാലനും ദേവിയും എന്നുപറഞ്ഞുകൊണ്ടാണ് പ്രൊമോ വീഡിയോ തുടങ്ങുന്നത്.

ഒപ്പം അപ്പു അഞ്ജലിയുമായും പഴയത് പോലെ തന്നെ സ്നേഹത്തിലാകുന്നതും കാണാം. ഇത്‌ പ്രേക്ഷകർക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. അതേ സമയം ശിവാഞ്ജലി പ്രണയത്തിനാണ് ഇനി കൂടുതൽ പ്രാധാന്യം കൊടുക്കാൻ പോകുന്നതെന്ന് പ്രൊമോ വീഡിയോയിൽ നിന്ന് വ്യക്തമാണ്. ലച്ചു അപ്പച്ചിയുടെ വരവോടെ അൽപ്പം പിന്നിലേക്ക് പോയിരുന്ന ശിവാഞ്ജലി രംഗങ്ങൾ ഇനി കൂടുതലായി പ്രതീക്ഷിക്കാം. അടുത്ത ആഴ്ച്ച ശിവനും അഞ്‌ജലിയും തമ്മിൽ ഇടയുന്നു

എന്നാണ് പ്രൊമോയിൽ നിന്ന് മനസിലാക്കേണ്ടത്. ഇരുവരും ഒന്നിച്ച് തുണിയലക്കിക്കൊണ്ടിരുന്ന കാഴ്ച ആസ്വദിച്ചിരുന്ന പ്രേക്ഷകർ ഇനി കാണേണ്ടി വരുന്നത് അഞ്ജു അത്‌ ഒറ്റയ്ക്ക് ചെയ്യുന്നതാണ്. ഒപ്പം ശിവനോടുള്ള അഞ്ജുവിന്റെ മാസ് ഡയലോഗുകളും കാണാം. സ്നേഹത്തിൽ ചലിച്ച ആ വഴക്ക് കണ്ടിരിക്കാൻ തന്നെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. എന്തായാലും ശിവാഞ്ജലി രംഗങ്ങൾ തിരിച്ചെത്തുന്നു എന്നതിൽ ഏറെ സന്തോഷത്തിലാണ് സാന്ത്വനം പ്രേക്ഷകർ.

You might also like